തിരുവനന്തപുരം: ശ്രീലങ്കയിലും റുവാണ്ടയിലും നടന്ന വംശവെറിയുടെ ദുരന്തകഥക്ക് സൗന്ദര്യാത്മകമായൊരു ആഖ്യാനമാണ് റുവാന്തി സംവിധാനം ചെയ്ത ‘ഡിയര്‍ ചില്‍ഡ്രന്‍ സിന്‍സിയര്‍ലി’. ഒരു ജനത നേരിട്ട വംശീയമായ നരഹത്യയുടെ ഇരുണ്ടകാലം അരങ്ങിലത്തെിയപ്പോള്‍ കരള്‍പൊള്ളുന്ന അനുഭവമായി. ടാഗോര്‍ ഹാളില്‍ ബുധനാഴ്ച ഭാരത്രംഗ് മഹോത്സവത്തിലാണ് നാടകം അരങ്ങേറിയത്. മൂന്ന് കാലത്തിലൂടെയാണ് നാടകം കടന്നുപോവുന്നത്. 1930കളില്‍നിന്ന് ആരംഭിക്കുന്ന നാടകം ശ്രീലങ്കയുടെ സ്വാതന്ത്ര്യം ഒരു മിത്താണെന്ന് തിരിച്ചറിയുന്നു. അധികാരം ലഭിച്ച സിംഹളര്‍ ക്രമേണ തമിഴരുടെ ഭാഷക്കും സംസ്കാരത്തിനും ജീവിതത്തിനും മേല്‍ പിടിമുറുക്കുന്നത് മനോഹരമായ ചലനങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും അടയാളപ്പെടുത്തി. തുടര്‍ന്ന് അടിമപ്പോരാളികളുടെ സ്വാതന്ത്ര്യത്തിനായുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. ദരിദ്ര ഗ്രാമീണരായിരുന്നു ചെറുത്തുനില്‍പിന്‍െറ ശക്തികേന്ദ്രം. ശ്രീലങ്കയിലെയും ലോകം കണ്ട ഏറ്റവും ഭീകരമായ വംശീയ കൂട്ടക്കൊലയുടെ നാടായ റുവാണ്ട വംശഹത്യയുടെയും അകംപൊരുളാണ് രംഗത്ത് അവതരിപ്പിച്ചത്. അരങ്ങത്ത് ഒരു ഡസന്‍ അഭിനേതാക്കള്‍ അസാധാരണമായ മെയ്വഴക്കത്തോടെ വിഭിന്നഭാവങ്ങള്‍ ആടിത്തിമിര്‍ത്തു. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയും ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് 14ന് തിരശ്ശീല വീഴും. വ്യാഴാഴ്ച ബംഗ്ളാദേശ് സംവിധായകന്‍ റുക്കയ റഫീഖ് ബേബിയുടെ ‘അമീന സുന്ദരി’ അരങ്ങില്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.