പാറശ്ശാല: സംഗീതപരിപാടിക്ക് വിളിച്ചുവരുത്തിയ ശേഷം രണ്ടുലക്ഷം രൂപയുടെ സംഗീത ഉപകരണങ്ങള്‍ തട്ടിയെടുത്തതായി പരാതി. കീ ബോര്‍ഡ് കലാകാരന്മാരും വെള്ളറട സ്വദേശികളുമായ ജോസ് പ്രകാശ്, ബിനോയ് എന്നിവരുടെ കീ ബോര്‍ഡ്, റിതംപാഡ് മുതലായവയാണ് ആന്ധ്രയിലെ വിജയവാഡയിലുള്ള ഹോട്ടലില്‍വെച്ച് കവര്‍ന്നത്. ജോസ് പ്രകാശിന്‍െറ ബന്ധുവാണ് വിജയവാഡയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംഗീത പരിപാടി നടത്താന്‍ സംഘാടകരെന്ന പേരില്‍ അരുണ്‍കുമാറിനെ പരിചയപ്പെടുത്തിയത്. 10,000 രൂപ പ്രതിഫലം നല്‍കാമെന്നും സമ്മതിച്ചു. തുടര്‍ന്ന് കഴിഞ്ഞ 21ന് വിജയവാഡയില്‍ എത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അരുണ്‍കുമാറുമായി ബന്ധപ്പെട്ടപ്പോള്‍ വിജയവാഡയിലെ മംഗലഗിരിയിലെ ലോഡ്ജില്‍ മുറി ബുക് ചെയ്തിട്ടുണ്ടെന്നും അവിടെയത്തൊന്‍ കാര്‍ വിട്ടിട്ടുണ്ടെന്നും ഫോണില്‍ അറിയിച്ചു. ഇയാള്‍ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഫോണില്‍ വിളിച്ച് കാര്‍ വാടക 300 രൂപ നല്‍കിയ ശേഷം വിജയവാഡ ഹൈലാന്‍ഡ് പാര്‍ക്കില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഉച്ചക്ക് ഒന്നുമുതല്‍ നാലുവരെ കാത്തുനിന്നിട്ടും കാണാതായതോടെ പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ തിരിച്ച് മുറിയില്‍ എത്തിയപ്പോള്‍ മുറി മറ്റൊരു പൂട്ട് കൊണ്ട് പൂട്ടിയിട്ടിരുന്നു. ഹോട്ടല്‍ ജീവനക്കാരെ വിളിച്ച് മുറി തുറന്നപ്പോള്‍ പരിപാടിക്ക് എത്തിച്ച ഉപകരണങ്ങള്‍ കാണാനില്ലായിരുന്നു. ഉടന്‍ മംഗലഗിരി നഗരത്തിലെ മലയാളി സമാജം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി തിരിച്ച് പോരുകയായിരുന്നു. പരിപാടിക്ക് എന്ന പേരില്‍ വിളിച്ചുവരുത്തി സംഗീത ഉപകരണങ്ങള്‍ തട്ടിയെടുത്തവരെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. കലാകാരന്മാരെ കബളിപ്പിച്ച് സംഗീത ഉപകരണങ്ങള്‍ തട്ടിയെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കലാകാരന്മാരുടെ സംഘടനയായ മ്യൂസിക് കമ്യൂണ്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.