തിരുവനന്തപുരം: ജനരക്ഷായാത്രയുടെ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സിറ്റി പൊലീസ് അറിയിച്ചു. കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ തിരുവല്ലം, ബൈപാസ് ജങ്ഷന്‍ വഴി ഈഞ്ചയ്ക്കല്‍ കല്ലുമൂട് വലിയതുറ പഴയ എയര്‍പോര്‍ട്ട് വഴി ശംഖ്മുഖത്ത് ആളെ ഇറക്കിയ ശേഷം ബംഗ്ളാദേശ്, സെന്‍റ്സേവ്യേഴ്സ്് റോഡ്, സ്വീവേജ് ഫാം, സുലൈമാന്‍ സ്ട്രീറ്റ്, വലിയതുറ ഫുട്ബാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വാമനപുരം, അരുവിക്കര, നെടുമങ്ങാട് ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഓള്‍സെയിന്‍സ് വഴി ശംഖ്മുഖത്ത് ആളെ ഇറക്കിയ ശേഷം വെട്ടുകാട് കണ്ണാന്തുറ, കൊച്ചുവേളി, വേളി ബോട്ട് ക്ളബ്് റോഡിന്‍െറ ഇരുവശത്തുമുള്ള ബൈറോഡുകളില്‍ പാര്‍ക്ക് ചെയ്യണം. വട്ടിയൂര്‍ക്കാവ്്, പേയാട്, മലയിന്‍കീഴ്, കാട്ടാക്കട, പേരൂര്‍ക്കട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഓള്‍സെയിന്‍സ് വഴി ശംഖ്മുഖത്ത് ആളെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ ബൈപാസില്‍ മെയിന്‍റോഡ് ഒഴിച്ച് മാര്‍ഗതടസ്സം കൂടാതെ പാര്‍ക്ക് ചെയ്യണം. ചിറയിന്‍കീഴ്്, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങള്‍ പെരുമാതുറ സെന്‍റ് സേവ്യേഴ്സ് കോളജ്്, തുമ്പ, ഓള്‍സെയിന്‍സ് വഴി ശംഖ്മുഖത്ത് ആളെ ഇറക്കിയശേഷം വെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി, വേളി ബോട്ട്, റോഡിന്‍െറ ഇരുവശത്തുമുള്ള ബൈ റോഡുകളില്‍ പാര്‍ക്ക് ചെയ്യണം. വര്‍ക്കല ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പെരുമാതുറ, സെന്‍റ് സേവ്യേഴ്സ് കോളജ്, തുമ്പ, ഓള്‍സെയിന്‍സ് വഴി ശംഖ്മുഖത്ത് ആളെ ഇറക്കിയ ശേഷം വേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറോ ക്ളീനറോ വാഹനത്തില്‍ ഉണ്ടായിരിക്കണം. വാഹനങ്ങള്‍ പൂട്ടിയിട്ട് പോകേണ്ട സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. ചാക്ക, പേട്ട, പാറ്റൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ ആശാന്‍ സ്ക്വയര്‍, പാളയം, മാസ്കറ്റ് ഹോട്ടല്‍,ആര്‍.ആര്‍.ലാമ്പ് റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാര്‍ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് യാത്രകള്‍ ക്രമീകരിക്കേണ്ടതും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഓള്‍സെയിന്‍സ് ശംഖ്മുഖം റൂട്ട് ഒഴിവാക്കി ഈഞ്ചയ്ക്കല്‍ കല്ലുമ്മൂട്-വലിയതുറ വഴി പോകണം. സമ്മേളനം കഴിഞ്ഞ് ആറ്റിങ്ങല്‍, കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലിയതുറ-ബീമാപള്ളി-പൂന്തുറ വഴി പോകണം. വട്ടയൂര്‍ക്കാവ്്്, പേയാട്, മലയിന്‍കീഴ്, കാട്ടാക്കട, പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാക്ക-പേട്ട- പാളയം വഴി പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കണം. ഫോണ്‍: 9497987001, 9497987002, 0471 2558731, 0471 2558732
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.