തിരുവനന്തപുരം: നീലക്കാളക്കും കേഴമാനും മലയണ്ണാനും ഒപ്പം കുറുക്കനും കഴുതപ്പുലിക്കും ഇനി സ്വന്തം ആവാസവ്യവസ്ഥയില്‍ വിഹരിക്കാം. മൃഗശാലയില്‍ പുതുതായി നിര്‍മിച്ച കൂടുകളിലേക്ക് ഇവ തിങ്കളാഴ്ച ചേക്കേറി. മ്യൂസിയം വളപ്പില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി പ്രകൃതിദത്ത രീതിയില്‍ നിര്‍മിച്ച കൂടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മ്യൂസിയത്തിന്‍െറയും മൃഗശാലയുടെയും വികസനം ഇവിടത്തെ പച്ചപ്പുകള്‍ നിലനിര്‍ത്തി മാത്രമേ നടത്തിയിട്ടുള്ളൂവെന്നും തുടര്‍ന്നും അങ്ങനെതന്നെയാകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യാന്‍ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്‍െറ സഹകരണത്തോടെ മ്യൂസിയം വളപ്പില്‍ സ്ഥാപിച്ച വാനനിരീക്ഷണ സംവിധാനത്തിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മൃഗശാലയില്‍ എത്തുന്ന കാഴ്ചക്കാര്‍ക്ക് മറ്റ് മൃഗങ്ങളെപ്പോലെ നീലക്കാളയെയും കേഴമാനെയും മലയണ്ണാനെയും കുറുക്കനെയും കഴുതപ്പുലിയെയും അവയുടെ ആവാസവ്യവസ്ഥക്ക് യോജ്യമായ വിധത്തില്‍ കാണാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലുള്‍പ്പെടുത്തി 4.5 കോടിയോളം ചെലവിട്ടാണ് അഞ്ച് കൂടിന്‍െറയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാനനിരീക്ഷണ സംവിധാനത്തിന് എട്ടുലക്ഷവും ചെലവിട്ടു. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പാളയം രാജന്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ജി. അരുള്‍ ജെറാള്‍ഡ് പ്രകാശ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.