തിരുവനന്തപുരം: അട്ടക്കുളങ്ങര ജങ്ഷനില്‍ തിരുവനന്തപുരം ജില്ലാ ഓര്‍ഗാനിക് ഫാം ഡെവലപ്മെന്‍റ് ആന്‍ഡ് സഹകരണ സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപവത്കരിച്ച നിക്ഷേപകരെ കബളിപ്പിച്ച് രണ്ടുകോടിയോളം സമ്പാദിച്ചയാള്‍ അറസ്റ്റില്‍. മുട്ടത്തറ വില്ളേജില്‍ മുട്ടത്തറ വാര്‍ഡില്‍ വടുവത്ത് ക്ഷേത്രത്തിന് സമീപം മരപ്പാലം ടി.സി 43/1010 പുതുവല്‍ പുത്തന്‍വീട്ടില്‍ ദേവകുമാറിനെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. 2015 ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തറ പറവന്‍കുന്ന് കേന്ദ്രമാക്കി ബയോടെക്നോളജി കോഓപറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപവത്കരിച്ച് നിക്ഷേപകരെ കബളിപ്പിച്ചതിനുമുമ്പ് കേസെടുത്തിട്ടുണ്ട്. കൊലപാതകക്കേസുള്‍പ്പെടെ നിരവധി കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ കൃത്യത്തിനുശേഷം ഒളിച്ചുനടന്ന് വലിയതുറയില്‍ സമാന രീതിയില്‍ സൊസൈറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചുവരവെയാണ് പൊലീസിന്‍െറ പിടിയിലായത്. ഫോര്‍ട്ട് അസി. കമീഷണര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ അജിചന്ദ്രന്‍ നായര്‍, എസ്.ഐമാരായ കൊച്ചനിയന്‍, ശ്രീകണ്ഠന്‍, എസ്.സി.പി.ഒമാരായ ഫ്രാന്‍സോ, അശോകന്‍, സി.പി.ഒ ശ്രീകുമാര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.