വില്ളേജ് ഓഫിസ് മാറ്റുന്നതില്‍ പ്രതിഷേധം ശക്തം

ബാലരാമപുരം: ബാലരാമപുരത്ത് അനുവദിച്ച സ്ഥലത്തുതന്നെ വില്ളേജ് ഓഫിസിന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യം ശക്താമാകുന്നു. ഇതിന്‍െറ ഭാഗമായി ബാലരാമപുരം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധധര്‍ണ നടത്തി. അനുവദിച്ച സ്ഥലത്ത് നിന്ന് വില്ളേജ് ഓഫീസ് മാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്്. കഴിഞ്ഞ ഡിസംബര്‍18ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിലാണ് തെക്കേകുളത്തെ അഞ്ച് സെന്‍റ് സ്ഥലത്ത് വില്ളേജ് ഓഫിസ് നിര്‍മിക്കാമെന്ന തീരുമാനം ഐകകണ്ഠ്യേന പാസാക്കിയത്. എന്നാല്‍, ഈ തീരുമാനം പഞ്ചായത്ത് പ്രസിഡന്‍റ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വില്ളേജ് ഓഫിസറുടെ നേതൃത്വത്തില്‍ സ്കെച്ചും മറ്റു നടപടികളും പൂര്‍ത്തിയാക്കി തഹസില്‍ദാര്‍ക്ക് നല്‍കിയെങ്കിലും തുടര്‍നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുകയായിരുന്നു. അതേസമയം ഒരു വിഭാഗത്തിന്‍െറ ശ്രമമായി ഓഫിസ് മാറ്റുന്നതോടെ നടപടിക്രമങ്ങള്‍ വൈകി ഫണ്ട് ലാപ്സാകാന്‍ സാധ്യതയുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. സൗകര്യപ്രദമായ സ്ഥലത്ത് നിന്ന് വില്ളേജ് ഓഫിസ് മാറ്റാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമത്തിനെതിരെ കോണ്‍ഗ്രസ് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കും. വില്ളേജ് ഓഫിസ് തെക്കേകുളത്ത് നിന്ന് മാറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്‍റും പഞ്ചായത്തംഗവുമായ എ.എം. സുധീറും കെ.പി.സി.സിമൈനോറിറ്റി ഡിപ്പാര്‍ട്മെന്‍റ് കോവളം ബ്ളോക് പ്രസിഡന്‍റ് കെ.എസ്.അലിയും പറഞ്ഞു. വരുംദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.