പ്രതികളിലൊരാളില്‍നിന്ന് കണ്ടെടുത്ത തൊണ്ടിപ്പണം കള്ളനോട്ടെന്ന്

കോവളം: മുത്തൂറ്റ് ബാങ്ക് കവര്‍ച്ച കേസിലെ പ്രതികളിലൊരാളില്‍നിന്ന് കണ്ടെടുത്ത തൊണ്ടിപ്പണം വാദിക്ക് മടക്കിനല്‍കാനുള്ള നടപടിക്കായി എത്തിച്ചപ്പോള്‍ കള്ളനോട്ടെന്ന് ബാങ്ക് അധികൃതര്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുപതിന് മുകളില്‍ ആളുകള്‍ക്ക് പങ്കുള്ള മോഷണത്തില്‍ ഇതുവരെ പിടിയിലായത് രണ്ടു പേര്‍ മാത്രം. ജാമ്യവ്യവസ്ഥ ലംഘിച്ച് ഇവരിലൊരാള്‍ ബംഗ്ളാദേശിലേക്ക് കടന്നതായി പൊലീസ്. ഇപ്പോള്‍ കേസ് അന്വേഷണം പൂര്‍ണമായും നിലച്ച സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 28നാണ് മുത്തൂറ്റ് ഫിനാന്‍സിന്‍െറ കോവളം ശാഖയുടെ ലോക്കറില്‍നിന്ന് 50 ലക്ഷത്തോളം രൂപയുടെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍, രണ്ടുലക്ഷത്തോളം രൂപ എന്നിവ മോഷണം പോയത്. അന്ന് വിഴിഞ്ഞം സി.ഐ ആയിരുന്ന വി.ജെ. ജോഫിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശി ജഹാംഗീര്‍ ആലം (30), ഝാര്‍ഖണ്ഡ് സ്വദേശി ഹരിഓം മണ്ഡല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ജഹാംഗീര്‍ ആലത്തില്‍നിന്ന് പൊലീസ് കണ്ടെടുത്ത 47,000 രൂപയാണ് വാദികളുടെ അപേക്ഷ പ്രകാരം കോടതിയില്‍നിന്ന് നടപടിക്രമത്തിലൂടെ മടക്കിനല്‍കാനായി നെയ്യാറ്റിന്‍കരയിലെ എസ്.ബി.ടിയിലത്തെിച്ചത്. ബാങ്ക് അധികൃതരുടെ പരിശോധനയില്‍ മുഴുവന്‍ തുകയും കള്ളനോട്ടാണെന്ന് തെളിഞ്ഞതായി വിഴിഞ്ഞം സി.ഐ ജി. ബിനു പറഞ്ഞു. തുടര്‍ന്ന് ബാങ്ക് അധികൃതരുടെ പരാതിയിന്മേല്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. കൃത്യത്തിന് പ്രതിഫലമായി ആലത്തിനു മുഖ്യപ്രതികളിലൊരാള്‍ നല്‍കിയതാണ് പണമെന്നാണ് പൊലീസ് വിശദീകരണം. മോഷ്ടിക്കപ്പെട്ട പണമാണോ ഇതെന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. അതേസമയം, ഇത് കള്ളനോട്ടായി മാറിയതെന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. പിടിയിലായ രണ്ടു പ്രതികളില്‍ ആലത്തിന് വ്യവസ്ഥകളോടെയുള്ള ജാമ്യമായിരുന്നു അനുവദിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ദിവസവും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പുവെക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിരുന്നില്ല. കൂടാതെ, പ്രതി രാജ്യം തന്നെ വിട്ടുപോയതായാണ് പൊലീസ് നല്‍കുന്ന വിവരം. മന്‍സൂര്‍, നിമായി എന്നിവരാണ് സംഘത്തിലെ പ്രധാനികളെന്ന് പൊലീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന ഉള്‍പ്പെടെ മോഷണത്തില്‍ മൊത്തം 22 പ്രതികളാണുള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് 12 പേരാണെന്ന് പൊലീസ് അറിയിച്ചു. ഝാര്‍ഖണ്ഡിലെ സായ്ഗഞ്ച് ജില്ലയിലേക്കാണ് കൊള്ള നടത്തിയ സംഘം നീങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ ഝാര്‍ഖണ്ഡിലത്തെിയ തമ്പാനൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പ്രദേശവാസികളുള്‍പ്പെടെയുള്ളവരില്‍ നിന്ന് ആക്രമണമുണ്ടായതിനത്തെുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്ന സംഭവവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.