സ്റ്റാര്‍ട്ട് അപ് ഡ്രീംസ് സംരംഭകത്വ പരിപാടി തുടങ്ങി

തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പും കേരള സ്റ്റാര്‍ട്ട് അപ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ് ഡ്രീംസ് സംരംഭകത്വ പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. സംരംഭകത്വ പരിശീലന പരിപാടിയില്‍ നൂറോളം യുവ സംരംഭകര്‍ പരിശീലനം നേടി. സമ്മേളനത്തില്‍ എം.എ. വാഹിദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബി. സത്യന്‍ എം.എല്‍.എ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍. അനില്‍കുമാര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട്, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ ഡോ. സി. ജയശങ്കര്‍ പ്രസാദ്, പിന്നാക്ക ക്ഷേമ വകുപ്പ് ഡയറക്ടര്‍ വി.ആര്‍. ജോഷി, പട്ടികജാതി വികസനവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ കെ. വേണു, ദലിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് സുധീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.