പാലോട്: നന്ദിയോട് -ആനാട് സമഗ്രകുടിവെള്ള പദ്ധതിക്ക് ലോറിയിലത്തെിച്ച പൈപ്പുകള്‍ ഇറക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പാലോട് സര്‍ക്കാര്‍ ആശുപത്രി ജങ്ഷനില്‍ പഴയ കെ.എസ്.ആര്‍.ടി.സി ഡിപ്പോ കോമ്പൗണ്ടിലാണ് പൈപ്പുകള്‍ ഇറക്കാനത്തെിച്ചത്. തൊട്ടുചേര്‍ന്നൊഴുകുന്ന വാമനപുരം നദിയില്‍നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം നന്ദിയോട് പണി പുരോഗമിക്കുന്ന ട്രീറ്റ്മെന്‍റ് പ്ളാന്‍റിലത്തെിക്കേണ്ടത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സത്രക്കുഴി, കളിപ്പാറ ഇടറോഡിന്‍െറ വശത്ത് താമസിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. ഒന്നരയടിയിലേറെ വ്യാസമുള്ള പൈപ്പ് ഇവിടെ സ്ഥാപിച്ചാല്‍ അമിത മര്‍ദം മൂലം പൊട്ടി അപകടങ്ങളുണ്ടാകുമെന്നും റോഡിന്‍െറ ശോച്യാവസ്ഥക്ക് കാരണമാകുമെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രധാന പാതയായ തിരുവനന്തപുരം -തെങ്കാശി റോഡ് വഴി രണ്ട് കിലോമീറ്ററോളം പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ വെള്ളമത്തെിക്കാനാകുമെന്നും ഏറെ വളവും തിരിവുമുള്ള കള്ളിപ്പാറ റോഡ് വഴി നാലുകിലോമീറ്ററോളം പൈപ്പ് സ്ഥാപിക്കേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോറികള്‍ നന്ദിയോട് ഭാഗത്തേക്ക് പോയി. ബുധനാഴ്ച സമവായ ചര്‍ച്ചകള്‍ക്കുശേഷം ലോഡിറക്കാനാണ് കോണ്‍ട്രാക്ടറും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.