പാറശ്ശാല: അമരവിള സംയുക്ത ചെക് പോസ്റ്റില്‍ വെയ്ബ്രിഡ്ജ് പ്രവര്‍ത്തനരഹിതമായിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ദുരൂഹതയുളവാക്കുന്നു. വെയ്ബ്രിഡ്ജിന്‍െറ അഭാവത്തില്‍ വെട്ടിപ്പ് നടക്കുന്നതായും ചെക് പോസ്റ്റില്‍ വ്യാജ ബില്ലുകള്‍ നല്‍കുന്നതായും ആരോപണമുണ്ട്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് ടണ്‍ ഒന്നിന് 2000 രൂപയാണ് നല്‍കേണ്ടത്. വെയ്ബ്രിഡ്ജ് തകരാറിലായതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് തൂക്കിയതായുള്ള ബില്ലുകള്‍ നോക്കി കടത്തിവിടുകയാണ് ഇപ്പോഴത്തെ സ്ഥിതി. അമിതഭാരം കയറ്റിവരുന്ന ലോറികള്‍വരെ നല്‍കുന്നത് അനുവദനീയമായ അളവിന്‍െറ ബില്ലുകളാണ്. ഈ വാഹനങ്ങള്‍ ചെക് പോസ്റ്റിലെ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത തുക നല്‍കി കടത്തിവിടുകയാണ് പതിവ്. ചെക്പോസ്റ്റിന് സമീപം ഒതുക്കിയിട്ടിരിക്കുന്ന പരിസരവാസിയായ ഒരു ഓട്ടോ ഡ്രൈവര്‍ ആണ് ലോറിക്കാരില്‍നിന്ന് പടി വാങ്ങുന്നത്. എത്ര ടണ്‍ അധികമെന്ന് ചോദിക്കുന്ന ജീവനക്കാര്‍ നല്‍കേണ്ട തുകയുടെ കണക്ക് പറഞ്ഞ് ഇടപാടുകാരനെ കാണിച്ചുകൊടുക്കും. പിന്നീടുള്ള ഇടപാടെല്ലാം ഓട്ടോ ഡ്രൈവറുമായിട്ടാണ്. ഇടപെടല്‍ എല്ലാം ഓഫിസിന് പുറത്തായതിനാല്‍ വിജിലന്‍സ് സംഘം എത്ര വേഷം മാറി കാത്തുനിന്നാലും പിടികൂടാനാവില്ല. ചെക് പോസ്റ്റിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി നേരത്തേ വെയ്ബ്രിഡ്ജിന്‍െറ പ്രവര്‍ത്തനം സ്വകാര്യ നടത്തിപ്പുകാര്‍ക്ക് നല്‍കിയിരുന്നു. ലോറിക്കാരില്‍നിന്ന് തുക വാങ്ങി തൂക്കം കുറച്ച് ബില്‍ നല്‍കിയത് അധികൃതര്‍ കണ്ടത്തെിയിരുന്നു. ഇതിനിടയിലാണ് വെയ്ബ്രിഡ്ജ് തകരാറിലായത്. കരാറുകാരെ ഒഴിവാക്കി വെയ്ബ്രിഡ്ജിന്‍െറ തകരാറുകള്‍ പരിഹരിച്ച് നിയന്ത്രണം ഉദ്യോഗസ്ഥരെ ഏല്‍പിച്ചാല്‍ നികുതി വെട്ടിപ്പ് പകുതിയോളം കുറയുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ഓഫിസിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകളെല്ലാം പ്രവര്‍ത്തിക്കാതായിട്ട് വര്‍ഷങ്ങളായി. നികുതി പിരിവ് ഊര്‍ജിതമാക്കണമെന്ന സര്‍ക്കുലര്‍ ചെക്പോസ്റ്റില്‍ അയക്കുമ്പോള്‍ ചെക്പോസ്റ്റിലെ കുറവുകള്‍ പരിഹരിക്കാന്‍ നടപടികളില്ളെന്ന ആരോപണവും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.