വള്ളക്കടവ്: തിരുവനന്തപുരം വിമാനത്താവള വികസനത്തിന്‍െറ പേരില്‍ മുട്ടത്തറ, പേട്ട വില്ളേജില്‍ നിന്ന് സ്ഥലം എറ്റെടുക്കുന്നതിനെതിരെ വള്ളക്കടവില്‍ പ്രതിഷേധം ശക്തം. രണ്ടാംഘട്ട വികസനത്തിനായി മുട്ടത്തറ, പേട്ട വില്ളേജില്‍പെട്ട വള്ളക്കടവ്, വയ്യാമൂല പ്രദേശങ്ങളില്‍ നിന്നായി 18.5 എക്കര്‍ സ്ഥലം എറ്റെടുക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധസമരം ശക്തമാക്കാന്‍ തയാറെടുക്കുന്നത്. വിമാനത്താവള വികസനത്തിന്‍െറ പേരില്‍ അഞ്ച് തവണയായി നിരവധി എക്കര്‍ സ്ഥലം വിട്ടുനല്‍കിയെന്നും ഇനി ഒരുതരി മണ്ണ് പോലും വിട്ടുകൊടുക്കില്ളെന്നുമുള്ള നിലപാടിലാണ് പ്രദേശവാസികള്‍. രണ്ടാംഘട്ടവികസനത്തിന് വയ്യാമൂലയില്‍ നിന്ന് മാത്രം സ്ഥലമെടുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, സ്ഥലം അളക്കാനത്തെിയ റവന്യൂസംഘം ജനവാസമേഖലയായ വള്ളക്കടവ് ബംഗ്ളാദേശ് കോളനിയെയും സ്ഥലമെടുക്കുന്നതിന്‍െറ ഭാഗമായുള്ള സര്‍വേയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി റവന്യൂ സംഘത്തെ തടഞ്ഞ് മടക്കി അയച്ചിരുന്നു. ഇതിനെതുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വീണ്ടും സ്ഥലം എടുത്ത് തരാന്‍ സര്‍ക്കാറിന്‍െറ സഹായം തേടിയിരിക്കുകയാണ്. ബംഗ്ളാദേശ് കോളനിയുടെ അവസാനഭാഗത്ത് റണ്‍വേക്ക് അടുത്തായി സര്‍ക്കാര്‍ സ്ഥലം കിടപ്പുണ്ട്. ഇത് വിമാനത്താവളത്തിന്‍െറ വികസനത്തിനായി വിട്ടുകൊടുക്കാന്‍ നേരത്തേ തീരുമാനമായിരുന്നു. ഇതിനൊപ്പം തൊട്ടടുത്ത സ്ഥലം കൂടി കൈക്കലാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രഹസ്യതീരുമാനമെന്നാണ് ആക്ഷേപം. ഈ സ്ഥലത്ത് 50 ഓളം കടുംബങ്ങളാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. ഇവര്‍ക്ക് സ്ഥലം എറ്റെടുക്കുന്നതുമായുള്ള ഒരു മുന്നറിയിപ്പും നല്‍കാതെയാണ് പ്രദേശം വികസന സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വള്ളക്കടവ് പ്രദേശത്ത് നേരത്തേ 300 ലധികം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. അന്ന് കുടിയൊഴിപ്പിച്ചവര്‍ക്ക് നഷ്ടപരിഹാരം പോലും ഇനിയും നല്‍കാത്ത അവസ്ഥയാണ്. ഇതിനിടെയാണ് പുനരധിവാസ പാക്കേജ് പോലും പ്രഖ്യാപിക്കാതെ വീണ്ടും കുടിഒഴിപ്പിക്കലിന്‍െറ അരങ്ങ് ഒരുങ്ങുന്നത്. ആദ്യഘട്ടവികസനത്തിന്‍െറ പേരില്‍ എറ്റെടുത്ത സ്ഥലം ഇനിയും വിമാനത്താവളത്തിനായി ഉപയോഗിക്കാന്‍ കഴിയാതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വിമാനത്താവളത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തുന്ന ഗൂഢനീക്കമാണ് വള്ളക്കടവ് പ്രദേശത്ത് നിന്ന് സ്ഥലമേറ്റെടുക്കുന്നതിന് പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.