കൊരട്ടി: നിരവധി മോഷണക്കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയില്‍. നെടുമങ്ങാട് സജിന മന്‍സിലില്‍ നെട്രച്ചിറ നസിം എന്ന റോയിയാണ് (47) പിടിയിലായത്. 2007ല്‍ കൊരട്ടി കിന്‍ഫ്രക്കടുത്ത് വാലയില്‍ ജോയിയുടെ വീട്ടിലെ അലമാരയില്‍നിന്ന് 20 പവന്‍െറ ആഭരണങ്ങള്‍ മോഷ്ടിക്കുകയും കൊലയിടത്തെ വീട്ടില്‍ ഉറങ്ങുന്ന കുട്ടിയുടെ ഒന്നര പവന്‍െറ മാല മോഷ്ടിക്കുകയും ചെയ്തതിന് കൊരട്ടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 20ാം വയസ്സില്‍ നെടുമങ്ങാട്ടുനിന്ന് തിരുവല്ലയിലത്തെി ജ്വല്ലറി ആരംഭിച്ച പ്രതി കളവുമുതലുകള്‍ വാങ്ങിയതിനെ തുടര്‍ന്ന് പിടിയിലാവുകയും പിന്നീട് കുപ്രസിദ്ധ മോഷ്ടാവ് മുരുകനുമൊത്ത് മോഷണം തൊഴിലാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂര്‍, പാമ്പാടി, കുറുപ്പംപടി, ആലുവ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുണ്ട്. മുവാറ്റുപുഴ അരക്കുഴയില്‍ വീടിന്‍െറ വാതില്‍ തകര്‍ത്ത് ഉറങ്ങുന്ന കുഞ്ഞിന്‍െറ ആഭരണം കവര്‍ന്നതിനും കുളിമുറിയുടെ വെന്‍റിലേറ്റര്‍ തകര്‍ത്ത് അകത്തുകടന്ന് സ്ത്രീയുടെ താലിമാല അപഹരിച്ചതിനും ജനല്‍ കുറ്റി തകര്‍ത്ത് സ്ത്രീയുടെ മാല കവര്‍ന്നതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2007ല്‍ കോടനാട് ഓടപ്പിള്ളിയില്‍ ഇരുനില വീടിന്‍െറ മുകളിലത്തെ വാതില്‍ തകര്‍ത്ത് ഏഴുപവന്‍െറ ആഭരണങ്ങള്‍ കവര്‍ന്നതിനും ഇരിങ്ങോളിലെ വീട്ടിലെ ജനല്‍ ഗ്രില്ല് തകര്‍ത്ത് അലമാരയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിനും കേസുണ്ട്. മോഷ്ടിച്ച സ്വര്‍ണം തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുകയാണ് പതിവ്. കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി വാഹിദിന്‍െറ നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ചാലക്കുടി സി.ഐ എം.കെ. കൃഷ്ണനും കൊരട്ടി എസ്.ഐ എം.ജെ. ജിജോയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശന്‍ മഠപ്പാട്ടില്‍, വി.എസ്. അജിത്കുമാര്‍, വി.യു. സില്‍ജോ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.