നല്‍കാനുള്ളത് 8000 കണക്ഷനുകള്‍ മാത്രം ജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

തിരുവനന്തപുരം: ജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് അടുക്കുന്നു. എല്ലാ വീടുകളിലും വൈദ്യുതി എന്ന ലക്ഷ്യത്തിലേക്കത്തൊന്‍ ഇനി ജില്ലയില്‍ ശേഷിക്കുന്നത് 8000 കണക്ഷനുകള്‍ മാത്രം. ഇതുവരെ ലഭിച്ച 12,388 അപേക്ഷകരില്‍ 4000 പേര്‍ക്ക് കണക്ഷനുകള്‍ നല്‍കിയതായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്നവയില്‍ 5146 അപേക്ഷകരുടെ വീടുകളുടെ വയറിങ് പൂര്‍ത്തിയാക്കിയിട്ടാല്ലാത്തതും 30 കേസുകള്‍ വനംവകുപ്പ് അധികൃതരുടെ ക്ളിയറന്‍സ് ലഭിക്കാത്തതുമാണ്. തര്‍ക്കങ്ങള്‍ കാരണം കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത 327 കേസുകളാണുള്ളത്. ഇത്തരത്തില്‍ നടപടിയെടുക്കാന്‍ കഴിയാത്തവ ഒഴികെയുള്ള അപേക്ഷകളില്‍ അടിയന്തരമായി നടപടി സ്വീകരിക്കുന്നതിനും നൂറു ശതമാനം കണക്ഷന്‍ ഉറപ്പുവരുത്താനും ഈ മാസം 31നകം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരുടെ പ്രാദേശിക യോഗം ചേരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. തര്‍ക്കത്തിലുള്ള കേസുകള്‍ എ.ഡി.എം തലത്തില്‍ രണ്ടാഴ്ചക്കകം തീര്‍പ്പാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രദേശിക ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തയായിരിക്കണം സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് യോഗത്തില്‍ സംബന്ധിച്ച വാമനപുരം എം.എല്‍.എ ഡി.കെ. മുരളി പറഞ്ഞു. തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനും നൂറുശതമാനം കണക്ഷന്‍ അപേക്ഷകള്‍ ഉറപ്പക്കാനും ഇത് ഉപയോഗപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പിലൂടെ കണക്ഷനും വീടുകളുടെ വയറിങ്ങിനും പണം കണ്ടത്തൊന്‍ സാധിക്കുമെന്നും ഇത്തരത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കിയാണ് പാറശ്ശാലയില്‍ പദ്ധതി പുരോഗമിക്കുന്നതെന്നും സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. പ്രാദേശികമായി കണ്ടത്തെുന്ന ഫണ്ടുകള്‍ ഏത് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതികണക്ഷന് അപേക്ഷിക്കുന്നതിന് പലരും വിമുഖത കാട്ടുന്നുണ്ടെന്നും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഇതു വിലങ്ങുതടിയാണെന്നും യോഗം വിലയിരുത്തി. ഭൂഗര്‍ഭ കേബിളുകളും സൗരോര്‍ജ പാനലുകളും ഉപയോഗിച്ച് ജില്ലയുടെ മലയോരപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും വൈദ്യുതി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. 1000 സ്ക്വയര്‍ ഫീറ്റിലും കുറഞ്ഞ വിസ്തീര്‍ണമുള്ള കെട്ടിട ഉടമകള്‍ക്ക് ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധരേഖകളുമില്ലാതെ വയറിങ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കി കണക്ഷന് അപേക്ഷ നല്‍കാമെന്നും ദൈ്വമാസ ഉപഭോഗം 40 യൂനിറ്റില്‍ കുറവായ ഉപഭോക്താക്കള്‍ വൈദ്യുതി ബില്‍ നല്‍കേണ്ടതില്ളെന്നും കെ.എസ്.ഇ.ബി അറിയിച്ചു. യോഗത്തില്‍ കലക്ടര്‍ എസ്. വെങ്കടേസപതി, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ലയിലെ എം.എല്‍.എമാരുടെ പ്രതിനിധികള്‍, ജില്ല പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ സി.എസ്. ശശാങ്കന്‍ നായര്‍, പി.കെ. അനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.