തിരുവനന്തപുരം: കാരുണ്യത്തിന്‍െറയും സ്നേഹത്തിന്‍െറയും പുതുസന്ദേശങ്ങള്‍ സമ്മാനിച്ച് ‘സ്നേഹസംഗമം’ ഒരുക്കി അഭയയില്‍ ക്രിസ്മസ് ആഘോഷം. ക്രിസ്മസിന്‍െറ വരവറിയിച്ച് കരോള്‍ ഗാനങ്ങളും നക്ഷത്രങ്ങളും ആഘോഷങ്ങള്‍ക്ക് നിറംപകര്‍ന്ന ദിനത്തില്‍ മതസൗഹാര്‍ദത്തിന്‍െറ വേദികൂടിയായി വഞ്ചിയൂരിലെ അഭയകേന്ദ്രം. ചെയര്‍പേഴ്സണ്‍ സുഗതകുമാരിക്കൊപ്പം ആര്‍ച് ബിഷപ് സൂസൈപാക്യം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, പാളയം പള്ളി വികാരി ഫാദര്‍ ജോര്‍ജ് ജെ. ഗോമസ്, സ്വാമി സന്ദീപാനന്ദഗിരി, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ എന്നിവരും ആന്തേവാസികള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തു. കേക്ക് മുറിച്ചും ക്രിസ്മസ് സന്ദേശം നല്‍കിയും ക്രിസ്മസിനെ വരവേറ്റു. ശാന്തിസമിതിയുടെ നേതൃത്തിലായിരുന്നു ‘സ്നേഹസംഗമം’ പരിപാടി സംഘടിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി സോണല്‍ സെക്രട്ടറി എം. മെഹബൂബ്, ശാന്തിസമിതി ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, കണ്‍വീനര്‍ ആര്‍. നാരായണന്‍ തമ്പി, വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. സെക്രട്ടറി ജെ.എം. റഹീം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.