നേമം: മൂക്കുന്നിമലയിലെ മുഴുവന്‍ ക്വാറികള്‍ക്കും സ്റ്റോപ് മെമ്മോ നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം. പള്ളിച്ചല്‍ പഞ്ചായത്തിന് കെ.പി.സി.സി പ്രസിഡന്‍റ് അന്ത്യശാസനം നല്‍കിയതോടെയാണ് നടപടികൈക്കൊണ്ടത്. എന്നാല്‍, ക്വാറികള്‍ക്ക് ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കാനുള്ള അവസരമൊരുക്കി മെമ്മോ വിതരണം വൈകിപ്പിക്കാനും നീക്കമുണ്ടത്രെ. മൂക്കുന്നിമലയിലെ ക്വാറികള്‍ മുഴുവന്‍ അനധികൃതമാണെന്നും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് വിജിലന്‍സ്, കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുധീരന്‍ വിഷയത്തില്‍ ഇടപെട്ടത്. വിജിലന്‍സിന്‍േറത് കൃത്യമായ കണ്ടത്തെലാണെന്നും ഇതിനെതിരെ അടിയന്തരമായി ഇടപെടലുണ്ടാകണമെന്നും കാട്ടാക്കട കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് വണ്ടന്നൂര്‍ സന്തോഷും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ക്വാറികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാന്‍ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുവരെ ക്വാറികള്‍ക്ക് മെമ്മോ എത്തിച്ചുകൊടുത്തിട്ടില്ല. കോടതി ഉത്തരവ് പ്രകാരം നാലുമാസം മൂക്കുന്നിമല സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത പാറഖനനത്തിന്‍െറ വ്യാപ്തി കണ്ടത്തൊന്‍ വിജിലന്‍സ് വകുപ്പ് സര്‍വേ നടത്തിയിരുന്നു. ഈ സമയത്ത് ക്വാറികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വിധി കാറ്റില്‍ പറത്തി സര്‍വേക്കിടയിലും നാല് ക്വാറികള്‍ പാറഖനനം നടത്തി. ഇതിനെ തുടര്‍ന്ന് വിജിലന്‍സിന്‍െറ പരാതിയില്‍ ഇവര്‍ക്കെതിരെ നരുവാമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് കണ്ടത്തെിയത്. സ്വകാര്യവ്യക്തികള്‍ക്ക് റബര്‍ കൃഷിക്കായി പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത പാറഖനനം നടത്തിയത് കൂടാതെ സര്‍ക്കാര്‍ ഭൂമിയിലെ 42.3 ഹെക്ടര്‍ സ്ഥലവും കൈയേറിയതായി കണ്ടത്തെി. വന്‍തോതില്‍ പാറഖനനം നടത്തി കോടികളുടെ നഷ്ടം ഖജനാവിന് വരുത്തിയിട്ടുണ്ടെന്നാണ് കണക്ക്. പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ക്വാറികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച് വന്‍ പാരിസ്ഥിതിക പ്രശ്നത്തിന് വഴിവെച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.