ബെഫി ബഹുജനമാര്‍ച്ച്

തിരുവനന്തപുരം: എസ്.ബി.ഐ ലോക്കല്‍ ഹെഡ് ഓഫിസിനു മുന്നിലേക്ക് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു. എസ്.ബി.ടിയെ കൊല്ലരുത്, സഹകരണമേഖലയെ സംരക്ഷിക്കുക, ജനങ്ങള്‍ക്ക് ആവശ്യമായ കറന്‍സി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംസ്ഥാനതല വാഹനജാഥയുടെ സമാപനത്തിന്‍െറ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. തെക്കന്‍ മേഖല ജാഥാ ക്യാപ്റ്റനും ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എസ്.എസ്. അനില്‍ എസ്.ബി.ടി ജാഥയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. എസ്.ബി.ഐ ലോക്കല്‍ ഹെഡ് ഓഫിസിനു മുന്നില്‍ ചേര്‍ന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. എസ്. സമ്പത്ത് എം.പി, ബെഫി സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രന്‍, എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, ബി.എസ്.എന്‍.എല്‍ എംപ്ളോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ. മോഹനന്‍, എല്‍.ഐ.സി എംപ്ളോയീസ് യൂനിയന്‍ ഡിവിഷനല്‍ പ്രസിഡന്‍റ് ഗണപതികൃഷ്ണന്‍, സുഹൃത്ത് കുമാര്‍ (കെ.ജി.ഒ.എ), രാധാകൃഷ്ണന്‍, മുരളി, അശോക് കുമാര്‍, മിനു, ബിജുകുട്ടന്‍, വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ജോയന്‍റ് സെക്രട്ടറി എസ്. ശ്രീകുമാര്‍ ആധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് സ്വാഗതവും ബെഫി സംസ്ഥാന ജോയന്‍റ് സെക്രട്ടറി സനല്‍ ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.