തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരാഘോഷവേളകളില്‍ മദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ ഉപയോഗം മൂലമുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടിയുമായി ജില്ലഭരണകൂടം. ഇതിനായി ജില്ലയില്‍ എക്സൈസ് വകുപ്പ് വാഹനപരിശോധനകളും റെയ്ഡുകളും ശക്തമാക്കുമെന്നും ജില്ലകലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവസംബന്ധിച്ച പരാതികള്‍ ഏത് സമയത്തും സ്വീകരിക്കാനും നടപടി എടുക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലതല കണ്‍ട്രോള്‍ റൂമും നെടുമങ്ങാട്, ചിറയിന്‍കീഴ്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ സൈ്ട്രക്കിങ് ഫോഴ്സ് ടീമും രൂപവത്കരിച്ചതായി എക്സൈസ് അസി. കമീഷണര്‍ എസ്. മുഹമ്മദ് ഉബൈദ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും 0471 2473149 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലഹരിപദാര്‍ഥങ്ങളുടെ ഉല്‍പാദനം, വിപണനം, കടത്ത് എന്നിവ കര്‍ശനമായി തടയാന്‍ ചെക്പോസ്റ്റുകളില്‍ വാഹനപരിശോധന ശക്തമാക്കുമെന്നും ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളടക്കം നിരീക്ഷിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരമേഖലയിലും ഇക്കാലയളവില്‍ പരിശോധന ശക്തമാക്കും. തമിഴ്നാടുമായി ചേര്‍ന്ന് സംയുക്തപരിശോധനയും അതിര്‍ത്തിപ്രദേശങ്ങളില്‍ പട്രോളിങ്ങും നടത്തും. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ ജില്ലയില്‍ 726 റെയ്ഡുകള്‍ നടത്തി. 74.5 ലിറ്റര്‍ അരിഷ്ടവും 1.825 കി.ഗ്രാം കഞ്ചാവ്, എട്ട് ലിറ്റര്‍ ചാരായം, 300 ലിറ്റര്‍ കോട, 83.65 ലിറ്റര്‍ ബിയര്‍, 21991 വാഷ്, പാന്‍മസാല എന്നിവ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.