തിരുവനന്തപുരം: രണ്ടായിരത്തോളം സാന്താക്ളോസുമാര്‍ അണിനിരന്ന് നഗരത്തില്‍ നടത്തിയ അനന്തപുരി സാന്താഫെസ്റ്റ് പരേഡ് ക്രിസ്മസിന്‍െറ ആഹ്ളാദം പകര്‍ന്നു. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ രണ്ടായിരത്തോളം സാന്താക്ളോസുമാര്‍ അണിനിരന്നശേഷമാണ് പരേഡിനു തുടക്കം കുറിച്ചത്. ഫ്ളോട്ട്, ബാന്‍ഡ്മേളം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയില്‍ സാന്താക്ളോസുമാരുടെ പരേഡ് നീങ്ങി. സാന്താക്ളോസ് വേഷം ധരിച്ച കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പരേഡില്‍ അണിനിരന്നു. പാളയം, സ്റ്റാച്യു വഴി സെന്‍റ് ജോസഫ്സ് സ്കൂളില്‍ എത്തിച്ചേര്‍ന്നു. ലത്തീന്‍ അതിരൂപതയിലെ സെന്‍റ് ജോസഫ്സ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍, കെ.സി.വൈ.എം, നഗരത്തിലെ വിവിധ സ്കൂളുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സാന്താക്ളോസ് പരേഡ് നടന്നത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എ പരേഡ് ഫ്ളാഗ്ഓഫ് ചെയ്തു. സെന്‍റ് ജോസഫ്സ് സ്കൂള്‍ അങ്കണത്തില്‍ സാന്താക്ളോസ് സംഗമം നടന്നു. വലിയ സന്നാഹങ്ങളില്ലാതെ നടത്തിയ സാന്താക്ളോസ് സംഗമത്തില്‍ ഇത്രയും ആള്‍ക്കാര്‍ പങ്കെടുത്തതു കണ്ടപ്പോള്‍ അദ്ഭുതമാണ് തോന്നിയതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ. എം. സൂസപാക്യം സന്ദേശത്തില്‍ പറഞ്ഞു. ഫാ. ജോര്‍ജ് ഗോമസ് അധ്യക്ഷത വഹിച്ചു. സ്നേഹത്തിന്‍െറ മതമാണ് ക്രിസ്തു സ്ഥാപിച്ചതെന്നും അതിനാലാണ് എല്ലാവരും ജാതിമത ഭേദമെന്യേ ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, സ്വാമി അശ്വതി തിരുനാള്‍, പാളയം ഇമാം മൗലവി വി.പി. സുഹൈബ് , ഫാ. ഡയസണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോണ്‍ ഇഗ്നേഷ്യസ് സ്വാഗതവും ഓസ്റ്റിന്‍മോറിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.