തിരുവനന്തപുരം: കടകംപള്ളി സര്‍വിസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥന്‍ ജയശങ്കറിന്‍െറ ദുരൂഹ മരണം മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും ഉന്നത വനിത പൊലീസ് ഓഫിസറെക്കൊണ്ട് അദ്ദേഹത്തിന്‍െറ ഭാര്യയുടെ മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഡി.ജി.പിക്ക് പരാതി നല്‍കി. മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് സ്ഥിരമായി രക്തസമ്മര്‍ദമുണ്ടായിരുന്നെന്നാണ് ചില സി.പി.എം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. കടകംപള്ളി സഹകരണ ബാങ്കില്‍ സഹകരണ മന്ത്രിയുടെ ബന്ധുക്കളുടെ പേരിലെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ചോര്‍ത്തിക്കൊടുത്തതിന്‍െറ ഉത്തരവാദി ജയശങ്കറാണെന്ന് സി.പി.എം നേതൃത്വം ഉന്നയിച്ചിരുന്നു. തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് മരണകാരണമെന്നും അദ്ദേഹം മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് നടന്ന പ്രാദേശിക മെഡിക്കല്‍ ക്യാമ്പില്‍ വൈദ്യ പരിശോധനക്ക് വിധേയമായപ്പോള്‍ ജയശങ്കറിന് ഒരുവിധ അസുഖവും ഉണ്ടായിരുന്നില്ളെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.