ആറ്റിങ്ങല്‍: പൂവമ്പാറ മനു വധക്കേസിലെ പ്രതിയുമായി പൊലീസ് കൊലനടന്ന വീട്ടുമുറ്റത്തും അതിനുശേഷം സഞ്ചരിച്ച വഴിയിലും തെളിവെടുപ്പ് നടത്തി. വിവരമറിഞ്ഞ് മനുവിന്‍െറ വീട്ടില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. പൂവമ്പാറ കൊച്ചുവീട്ടില്‍ കാര്‍ത്തികേയന്‍െറ മകന്‍ മനു കാര്‍ത്തികേയനെ (33) കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച സമീപത്തെ കമ്പറ കുളത്തിന്‍െറ കരയില്‍നിന്ന് കൊല്ലാനുപയോഗിച്ച കത്തി കണ്ടത്തെിയിരുന്നു. അനുബന്ധ തെളിവെടുപ്പാണ് ബുധനാഴ്ച നടന്നത്. പ്രതി ആലംകോട് തൊപ്പിച്ചന്ത പനയില്‍ക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനെയാണ് (30) തെളിവെടുപ്പിന് കൊണ്ടുവന്നത്. മനുവിന്‍െറ വീടിനടുത്ത് ഒളിച്ചിരുന്ന സ്ഥലവും കുത്തിവീഴ്ത്തിയ സ്ഥലവും തുടര്‍ന്ന് രക്ഷപ്പെട്ട വഴികളും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. ഡിസംബര്‍ ആറിന് രാത്രി 9.45ഓടെ വീട്ടുമുറ്റത്തുവെച്ച് പിന്‍കഴുത്തില്‍ കുത്തേറ്റാണ് മനു മരിച്ചത്. സംഭവത്തില്‍ മണികണ്ഠനെയും മേലാറ്റിങ്ങല്‍ പന്തുകളം ചരുവിളപുത്തന്‍വീട്ടില്‍ ആര്‍. അശോകനെയും (44) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠനാണ് മനുവിനെ കുത്തിവീഴ്ത്തിയത്. ഗൂഢാലോചനയില്‍ പങ്കെടുത്തതിനും മണികണ്ഠന് ഒത്താശ ചെയ്തതിനുമാണ് അശോകനെ അറസ്റ്റ് ചെയ്തത്. 13നാണ് ഇരുവരും അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്. ഒറ്റക്ക് താമസിച്ചിരുന്ന കടയ്ക്കാവൂര്‍ കുടവൂര്‍ക്കോണം കൊടിക്കകത്ത് വീട്ടില്‍ ശാരദയെ (70) രാത്രിയില്‍ വീടിനുസമീപം വെട്ടിക്കൊലപ്പെടുത്തിയ കേസിലും മണികണ്ഠന്‍ പ്രതിയാണ്. മനുവിനെ കൊലപ്പെടുത്തിയതിന്‍െറ നാലാംദിവസമായിരുന്നു ശാരദയുടെ കൊലപാതകം. ചൊവ്വാഴ്ച വൈകീട്ട് മണികണ്ഠനെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അപ്പോള്‍തന്നെ മനുവിനെ കുത്തിയ കത്തി കണ്ടെടുക്കാനായിരുന്നു പൊലീസ് ശ്രമം. കുത്തിവീഴ്ത്തിയശേഷം കത്തി കുളത്തിലെറിഞ്ഞെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുളത്തിലും പരിസരത്തും തിരച്ചില്‍ നടത്തി. കുളത്തിന്‍െറ കരയില്‍ പുല്ലിനിടയില്‍നിന്ന് കത്തി കണ്ടത്തെുകയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായിരുന്നു ബുധനാഴ്ചത്തെ തെളിവെടുപ്പ്. രാവിലെ 11.30ഓടെ മനുവിന്‍െറ വീടിനടുത്ത് വന്‍ സുരക്ഷസന്നാഹങ്ങളോടെയാണ് മണികണ്ഠനെ എത്തിച്ചത്. സി.ഐ വി.എസ്. സുനില്‍കുമാറിന്‍െറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.