വൃദ്ധ വെട്ടേറ്റ് മരിച്ച സംഭവം: ആക്രമണ കാരണം ദുരൂഹം

ആറ്റിങ്ങല്‍: കഴിഞ്ഞ ദിവസം വെട്ടേറ്റ് വൃദ്ധ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആക്രമണകാരണം സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ഒരാളെ യഥാസമയം കസ്റ്റഡിയിലെടുക്കാനായത് മരണത്തിന് തൊട്ടുമുമ്പ് ഇവര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു. ശരീരത്തിലുടനീളം മുറിവും ചോരയുമായി സമീപവാസിയായ ശകുന്തളയുടെ വീട്ടിലത്തെുകയും സിറ്റൗട്ടില്‍ തളര്‍ന്ന് വീഴുകയും ചെയ്തിരുന്നു. മരണവെപ്രാളത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് നാട്ടുകാര്‍ എടുത്തെടുത്ത് ചോദിച്ചപ്പോള്‍ അക്രമിയുടെ പേരും മാതാവിന്‍െറ പേരും ഇവര്‍ പറഞ്ഞു. ഈ വിവരം സ്ഥലത്തത്തെിയ പൊലീസിന് നാട്ടുകാര്‍ കൈമാറി. മണിക്കൂറുകള്‍ക്കുള്ളില്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ചോദ്യംചെയ്യലിന്‍െറ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുമില്ല. മരിച്ച ശാരദയുടെ വീട്ടില്‍ പിടിവലി നടന്നതിന്‍െറ ലക്ഷണമൊന്നും പ്രത്യക്ഷത്തില്‍ കാണാനില്ല. എന്നാല്‍, വീടിനു പുറത്ത് കിണറ്റിനരികെ വെള്ളം ശേഖരിച്ച് വെച്ചതിന്‍െറയും തട്ടി മറിഞ്ഞതിന്‍െറയും ഉള്‍പ്പെടെ ചില അസ്വാഭാവികതകള്‍ കാണുന്നുണ്ട്. ചോരപ്പാടുകളും മുറ്റത്ത് മുതലാണ് വ്യക്തമായിട്ടുള്ളത്. ശാരദയുടെ വീട് പൂര്‍ണമായും ശാരദ തളര്‍ന്നുകിടന്ന സമീപവാസിയായ ശകുന്തളയുടെ വീടിന്‍െറ സിറ്റൗട്ടും പൊലീസ് തെളിവ് ശേഖരണത്തിനായി ബ്ളോക്ക് ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ ശേഖരണത്തിന് പൊലീസ് ഊന്നല്‍ നല്‍കുന്നുണ്ട്. രാത്രി പുറത്തിറങ്ങിയ ശാരദയെ പ്രതി ആക്രമിച്ചതാകാമെന്നാണ് കരുതുന്നത്. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ അക്രമി ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി കണ്ടത്തെി. ചോരപ്പാടുള്ള കത്തി ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ പരിശോധനക്ക് വിധേയമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.