യുവാവിന്‍െറ ദുരൂഹമരണം: കൊലപാതകമെന്ന് സൂചന

ആറ്റിങ്ങല്‍: വീട്ടുമുറ്റത്ത് ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടത്തെിയ യുവാവിന്‍െറ മരണം കൊലപാതകമെന്ന് സൂചന. പൂവമ്പാറ കൊച്ചുവീട്ടില്‍ കാര്‍ത്തികേയന്‍െറ മകന്‍ മനു കാര്‍ത്തികേയന്‍െറ (33) മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടുദിവസം അന്വേഷിച്ചിട്ടും നിരവധി പേരെ ചോദ്യംചെയ്തിട്ടും പൊലീസിന് സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയുടെ പിന്‍വശത്ത് കഴുത്തിനോട് ചേര്‍ന്നുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഫോറന്‍സിക് പരിശോധനയിലും ഇതാണ് വ്യക്തമായത്. ബൈക്ക് മറിഞ്ഞാല്‍ ഇത്തരത്തിലൊരു പരിക്കേല്‍ക്കില്ല. ബൈക്കിലത്തെിയ മനുവിനെ വീടിന് മുന്നില്‍ വെച്ച് ആക്രമിച്ചതാകാമെന്നും മറ്റൊരുസ്ഥലത്ത് വെച്ച് ആക്രമിച്ചശേഷം ബൈക്കും മനുവുമായി ഇവിടെയത്തെി ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടതാകാമെന്നും വിലയിരുത്തപ്പെടുന്നു. മനുവിനെ മുറിവേല്‍പിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടത്തൊന്‍ മെറ്റല്‍ഡിറ്റക്ടര്‍ ഉപയോഗിച്ച് സമീപപ്രദേശങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി 9.45 ഓടെയാണ് വീട്ടുമുറ്റത്ത് മനുവിനെ പരിക്കേറ്റ നിലയില്‍ കണ്ടത്തെിയത്. വൈകീട്ട് പുറത്തുപോയിരുന്ന മനു വീട്ടിലത്തെി ബൈക്ക് മുറ്റത്ത് നിര്‍ത്തുന്ന ശബ്ദത്തിന്് പിന്നാലേ നിലവിളികേട്ടു. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോള്‍ മനു ചോരയില്‍ കുളിച്ചനിലയില്‍ മുറ്റത്ത് കിടക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് സമീപത്ത് കിടന്നിരുന്നു. ചാത്തമ്പറയിലുളള സ്വകാര്യാശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് രണ്ട് ദിവസം മുമ്പ് മനുവിന്‍െറ ഉറ്റസുഹൃത്തും പ്രദേശത്തെ ചിലരുമായി സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ മനു ബന്ധപ്പെട്ടിരുന്നില്ളെങ്കിലും സുഹൃത്തിനെ പിടിച്ചുമാറ്റാനും എതിര്‍കക്ഷികളെ തടയാനും ശ്രമിച്ചിരുന്നു. ഇതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.