തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം സ്വദേശി ഡിനിബാബുവും (41) കൂട്ടാളികളും തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിന്‍െറ പിടിയി ലായി. ഒക്ടോബര്‍ ഏഴിനാണ് കണ്ണമ്മൂല സ്വദേശി വിഷ്ണുവിനെ (19) വധിക്കുകയും അമ്മയെയും മാതൃസഹോദരിയെയും മാരകമായി വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തത്. ഡിനിബാബുവിന്‍െറ കൂട്ടാളികളായ അമ്പലമുക്ക് അജീഷ്, എല്‍.ടി.ടി ഉണ്ണി എന്ന ഉണ്ണി എന്നിവരെയും പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷം ഡിനിയുടെ സഹോദരനായ സുനിലിനെ വധിച്ചതിന്‍െറ പ്രതികാരമായാണ് വിഷ്ണുവിനെ വധിച്ചത്. കേസിലെ മറ്റ് പ്രതികളെ കൊലപാതകം നടന്ന 24 മണിക്കൂറിനകം പിടികൂടിയിരുന്നു. കൊല്ലപ്പെട്ട വിഷ്ണു ഗുണ്ടയായ പുത്തന്‍പാലം രാജേഷിന്‍െറ ബന്ധുവാണ്. വിഷ്ണുവിന്‍െറ വധത്തെതുടര്‍ന്ന് ഒളിവില്‍ പോയ ഡിനിബാബു ഉത്തരേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലും ബംഗളൂരു, തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളിലും ഒളിവില്‍ കഴിഞ്ഞു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി തൊടുപുഴയില്‍ എത്തുകയും സുഹൃത്തും നിരവധി മോഷണക്കേസിലെ പ്രതിയുമായ തൊടുപുഴ സ്വദേശിയുടെ സഹായത്തോടെ ഇടുക്കിയിലെ വനപ്രദേശത്ത് ഷെഡ് കെട്ടി താമസിക്കുകയുമായിരുന്നു. പൊലീസ് പിടിയിലാകുമെന്ന് മനസ്സിലാക്കി വീണ്ടും ഉത്തരേന്ത്യയില്‍ പോകാന്‍ പണം സംഘടിപ്പിക്കുന്നതിന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഷാഡോ പൊലീസ് ടീം ഇവരെ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണര്‍ എസ്. സ്പര്‍ജന്‍ കുമാറിന്‍െറ നിര്‍ദേശപ്രകാരം കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമീഷണര്‍ വി.സുരേഷ്കുമാര്‍, പേട്ട സി.ഐ എസ്.വൈ. സുരേഷ്, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ ടീം അംഗങ്ങളും സൈബര്‍സെല്ലും അടങ്ങിയ ടീം ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.