കിളിമാനൂര്‍: ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ചിറയിന്‍കീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന സന്ദേശറാലിയും നബിദിന, മാനവമൈത്രി സമ്മേളനവും കിളിമാനൂരില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12ന് വൈകീട്ട് അഞ്ചിന് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മൈതാനിയിലാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി വൈകീട്ട് നാലിന് ചൂട്ടയില്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നിന്ന് നബിദിനസന്ദേശ റാലി ആരംഭിക്കും. താലൂക്കിലെ ഇരുപത്തിയാറില്‍പരം ജമാഅത്തുകളില്‍ നിന്ന് അയ്യായിരത്തോളം പേര്‍ പങ്കെടുക്കും. സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ തോന്നയ്ക്കല്‍ കെ.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷതവഹിക്കും. ദുആക്ക് കന്യാകുളങ്ങര അറബിക് കോളജ് പ്രിന്‍സിപ്പല്‍ മുത്തുക്കോയ തങ്ങള്‍ ബാഫഖി നേതൃത്വംകൊടുക്കും. നബിദിനസന്ദേശം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ചികിത്സസഹായവിതരണം ബി. സത്യന്‍ എം.എല്‍.എയും വിദ്യാഭ്യാസ അവാര്‍ഡ്വിതരണം മുന്‍ എം.എല്‍.എ വര്‍ക്കല കഹാറും നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ എം.എ. ഇര്‍ഷാദ് ബാഖവി, അഡ്വ. നസിം ഹുസൈന്‍, പുളിമാത്ത് ഷാജി, ഉനൈസ് മൗലവി, യൂസുഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.