ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഹൈടെക് ആക്കാനുറച്ച് നാട്ടുകാര്‍

ബാലരാമപുരം: നിരവധി പ്രമുഖര്‍ പഠിച്ചിറങ്ങിയ ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നാട്ടുകാര്‍. തിങ്കളാഴ്ച വൈകീട്ട് നാട്ടുകാരെ ഉള്‍പ്പെടുത്തി സ്കൂളില്‍ കൂടിയ യോഗത്തിലാണ് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്ന ചര്‍ച്ചകള്‍ ഉടലെടുത്തത്. വികസനത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന സ്കൂളിനെ ഹൈടെക് പദവിയിലത്തെിക്കുന്നതിനുള്ള പദ്ധതിയുമായാണ് പഞ്ചായത്തും നാട്ടുകാരും രംഗത്തത്തെിയിട്ടുള്ളത്. ജനപ്രതിനിധികള്‍, വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍, വ്യാപാരികള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ തലത്തിലുള്ളവരെ പങ്കെടുപ്പിച്ച് ഇതുസംബന്ധിച്ച് ആലോചനയോഗം ചേര്‍ന്നു. സ്വകാര്യ പങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാനും യോഗത്തില്‍ തീരുമാനമായി. അറ്റകുറ്റപ്പണി നടത്താതെ പഴക്കം ചെന്ന മൂന്ന് കെട്ടിടങ്ങള്‍ ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ്. 1500ലെറെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ബാത്ത്റൂം സംവിധാനവുമില്ല. കുട്ടികള്‍ക്ക് കളിക്കുന്നതിന് ഇരുമ്പിലുള്ള കളിക്കോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിലെ ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. രാജഭരണകാലത്ത് നിര്‍മിച്ച മറ്റൊരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലാണ്. കമ്പ്യൂട്ടര്‍ ലാബുകളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. 900 കുട്ടികള്‍ക്ക് പഠിക്കാനായുള്ളത് വിരലിലെണ്ണാവുന്ന കമ്പ്യൂട്ടര്‍. ഇവ പലപ്പോഴും തകരാറിലാകുന്നത് പഠിപ്പ് മുടക്കുന്നു. നിലവില്‍ സ്മാര്‍ട്ട് ക്ളാസ്റൂം ഉള്‍പ്പെടെ വിവിധപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതിയുമായാണ് ബാലരാമപുരം പഞ്ചായത്തും ജനപ്രതിനിധികളും രംഗത്തത്തെിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.