തിരുവനന്തപുരം: അപകടാവസ്ഥയിലായ വള്ളക്കടവ് പാലം പുനര്‍ നിര്‍മാണം അട്ടിമറിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നതായി പാലം സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ രാഗം റഹിം. പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകരുതെന്ന കലക്ടറുടെ ഉത്തരവ് ലംഘിക്കപ്പെടുന്നത് കൂടുതല്‍ അപകടാവസ്ഥക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ ഇടത് സര്‍ക്കാര്‍ കാലത്ത് 5.5 കോടി പാലം നിര്‍മാണത്തിന് അനുവദിച്ചിരുന്നെങ്കിലും ഭൂവുടമകളെ ചില സംഘടിത ശക്തികള്‍ പിന്തിരിപ്പിച്ചു. സ്ഥലം ഏറ്റെടുക്കാനത്തെിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ വിഷയത്തില്‍ യോഗം നടന്നിരുന്നു. പുതിയ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് നടപടിയുണ്ടായില്ല. പാലംപണി നടക്കാതിരിക്കാന്‍ ആറാട്ടുമായി ബന്ധപ്പെടുത്തി ശ്രമംതുടങ്ങിയതായും ഈ സാഹചര്യത്തില്‍ തങ്ങള്‍ കവടിയാര്‍ കൊട്ടാരം അധികൃതരെകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. പാലംനിര്‍മാണത്തിന് എല്ലാസഹായവും നല്‍കുമെന്ന് അവര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.