സൗജന്യ മരുന്നുവിതരണം നിര്‍ത്തിയത് അന്വേഷിക്കണം –മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: കാരുണ്യ ഫാര്‍മസി വഴിയുള്ള സൗജന്യമരുന്നിന്‍െറ വിതരണം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍ത്തിവെച്ചതിനെക്കുറിച്ച് മറുപടി നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന് 14 കോടി നല്‍കാനുള്ളതിനാലാണ് അവര്‍ മരുന്നുവിതരണം നിര്‍ത്തിയത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ എം.ഡിയും വിശദീകരണം ഹാജരാക്കണമെന്ന് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കി. ആര്‍.എസ്.ബി.വൈ, ജനനി ശിശുസുരക്ഷാ പദ്ധതി, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, ആരോഗ്യകിരണം തുടങ്ങിയ സൗജന്യ ചികിത്സാ പദ്ധതികള്‍ക്കുള്ള മരുന്നുവിതരണമാണ് നിര്‍ത്തിയത്. കോര്‍പറേഷനില്‍നിന്ന് മരുന്ന് ലഭിക്കാത്തതിനാല്‍ കടകളില്‍നിന്നാണ് ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങുന്നത്. നാല് വര്‍ഷമായിട്ടാണ് വന്‍തുക കുടിശ്ശിക വന്നത്. കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ കുടിശ്ശിക തുക ഭാഗികമായി നല്‍കാമെന്ന് ഉറപ്പുനല്‍കിയതിനത്തെുടര്‍ന്ന് താല്‍ക്കാലികമായി മരുന്നുവിതരണം പുനരാരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉറപ്പുനല്‍കാന്‍പോലും തയാറായിട്ടില്ളെന്ന് പൊതുപ്രവര്‍ത്തകന്‍ പി.കെ. രാജു നല്‍കിയ പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.