5000 കോഴിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവം: മന്ത്രി ഹാച്ചറി സന്ദര്‍ശിച്ചു

പേരൂര്‍ക്കട: പേരൂര്‍ക്കട കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി വികസന കോര്‍പറേഷന്‍െറ ഹാച്ചറിയില്‍ മന്ത്രി അഡ്വ. കെ. രാജു മിന്നല്‍ സന്ദര്‍ശനാം നടത്തി. ഇവിടെ 5000 കൊഴിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം നടത്തിയത്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ ഹാച്ചറി അധികൃതര്‍, വെറ്ററിനറി ഡോക്ടര്‍ എന്നിവരോട് വിവരങ്ങള്‍ തിരക്കി. സംഭവദിവസം ജോലിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച മന്ത്രി അന്നത്തെ ഹാജര്‍ പട്ടിക പരിശോധിച്ചു. അനുബന്ധ രേഖകളും ശേഖരിച്ചു. അതേസമയം സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.