വെള്ളറട: നിരവധി കേസുകളിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. ഡി.വൈ.എഫ്.ഐ വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രിന്‍സാണ് പിടിയിലായത്. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. സംഭവം അറിഞ്ഞത്തെിയ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ആദ്യം സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ബലമായി ഇറക്കിക്കൊണ്ടുപോകാനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം പ്രിന്‍സ് സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളം വെച്ചു. പൊലീസ് ഇയാളെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കോടതിയില്‍ പ്രവേശിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ സര്‍ക്കിള്‍ സ്റ്റേഷന്‍ ആക്രമിച്ചു. സ്റ്റേഷനുമുന്നില്‍ കിടന്ന പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ജീപ്പ് എറിഞ്ഞുതകര്‍ത്തു. ആക്രമണത്തില്‍ എ.ആര്‍. ക്യാമ്പിലെ പൊലീസുകാരന്‍ പ്രശാന്തിന്‍െറ തല പൊട്ടി. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടോടെയായിരുന്നു സ്റ്റേഷന്‍ ആക്രമണം. പ്രിന്‍സിനെ കോടതി റിമാന്‍ഡ് ചെയ്തത് അറിഞ്ഞ ഉടന്‍ തന്നെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനെ ലക്ഷ്യമാക്കി കല്ളേറ് ആരംഭിച്ചു. സ്റ്റേഷനുമുന്നിലും സ്റ്റേഷനിലും ഉണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എ.ആര്‍ ക്യാമ്പിലെ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നെങ്കിലും സ്റ്റേഷനു മുന്നില്‍നിന്ന് 200ല്‍ അധികം പ്രവര്‍ത്തകര്‍ ഒരേ സമയം കല്ളേറ് നടത്തുകയായിരുന്നു. സര്‍ക്കിള്‍ സ്റ്റേഷനുകളിലെ കമ്പ്യൂട്ടര്‍, പ്രിന്‍റര്‍ അടക്കം തകര്‍ന്നു. വന്‍ പൊലീസ്സംഘത്തെ സ്റ്റേഷനില്‍ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.