നെയ്യാറ്റിന്‍കര വെടിവെപ്പിന് ഇന്ന് 78 വയസ്സ്

നെയ്യാറ്റിന്‍കര: തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന അധ്യായമായ നെയ്യാറ്റിന്‍കര വെടിവെപ്പിന് ബുധനാഴ്ച 78വര്‍ഷം. നെയ്യാറ്റിന്‍കരയില്‍ നടന്ന ഉത്തരവാദ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് പട്ടാളം സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ വെടിവെപ്പ് നടത്തിയത്. തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ വെടിവെപ്പാണിത്. 1938നായിരുന്നു എഴുപേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേള്‍ക്കുന്നതിനും ഇടയായ നരനായാട്ട്. തിരുവിതാംകൂര്‍ സ്റ്റേറ്റ്കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് വെടിവെപ്പില്‍ കലാശിച്ചത്. അത്താഴമംഗലം രാഘവന്‍, കല്ലുവിള പൊടിയന്‍, നടൂര്‍ക്കൊല്ല കുട്ടന്‍പിള്ള, വാറുവിളാകത്തു മുത്തന്‍പിള്ള, വാറുവിളാകത്ത് പത്മനാഭപിള്ള, മരുത്തൂര്‍ വാസുദേവന്‍, കഞ്ചാംപഴിഞ്ഞി കുട്ടപ്പന്‍ നായര്‍ എന്നി ധീര ദേശാഭിമാനികളാണ് ബ്രിട്ടീഷ് പട്ടാളത്തിന്‍െറ തോക്കിനിരയായത്. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ കിഴക്കേ ത്തെരുവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ നാട്ടുകാരും പ്രവര്‍ത്തകരും കിഴക്കേത്തെരുവിലേക്ക് പാഞ്ഞു. പത്മനാഭപിള്ളയെ കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്നായി ജനം. എന്നാല്‍, ജനത്തെ പത്മനാഭപിള്ള ശാന്താരാക്കി. കാറില്‍ പത്മനാഭപിള്ളയുമായി തിരുവനന്തപുരത്ത് തിരിച്ചു. ടി.ബി ജങ്ഷനില്‍ കാര്‍ നിര്‍ത്താന്‍ പത്മനാഭപിള്ള ആവശ്യപ്പെട്ടു. അവിടെ താമസിച്ചിരുന്ന വക്കീല്‍ ആര്‍. വാസുദേവന്‍പിള്ളക്ക് സ്ഥാനചിഹ്നം കൈമാറുകയായിരുന്നു ഉദ്ദേശം. നേതാവിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ കാറിന് പിന്നാലെ പാഞ്ഞവര്‍ കാറില്‍ ആരെയും കാണാത്തതിനെതുടര്‍ന്ന് രോഷാകുലരായി. തുടര്‍ന്ന് മരുത്തൂര്‍ ഏലായില്‍ കാര്‍ തള്ളി തീയിട്ടു. ഈ സമയം പത്മനാഭപിള്ളയുമായി പൊലീസ് വാസുദേവന്‍പിള്ളയുടെ വീട്ടിലായിരുന്നു. നാട്ടുകാര്‍ അക്രമാസക്തരായി. ഇതറിഞ്ഞ് കുതിരപ്പട്ടാളം സംഭവ സ്ഥലത്തേക്ക് തിരിച്ചു. ബാലരാമപുരത്തുവെച്ച് വടം കെട്ടി കുതിരകളെ തള്ളിയിടാന്‍ ചിലര്‍ ശ്രമിച്ചു. ഫക്കീര്‍ഖാന്‍െറ നേതൃത്വത്തില്‍ കല്ളേറും നടന്നു. വൈകീട്ട് പട്ടാളം നെയ്യാറ്റിന്‍കരയിലത്തെി. അവിടെ നിറഞ്ഞ് നിന്നിരുന്ന ജനാവലിയോട് പിരിഞ്ഞുപോകാന്‍ പട്ടാള മേധാവിയായ വാട്കീസ് ആജ്ഞാപിച്ചു മറുപടി കല്ളേറായിരുന്നു. തുടര്‍ന്ന് വെടിവയ്ക്കാന്‍ തോക്കെടുത്ത വാട്കീസിന് നേരെ കരിങ്കല്‍ച്ചീളുമായി നീങ്ങിയ അത്താഴമംഗലം രാഘവന്‍ നെഞ്ചില്‍ വെടിയേറ്റ് വീണു മരിച്ചു. അഞ്ചുപേര്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലത്തെിയ ശേഷമാണ് മരിച്ചത്. തിരുവിതാംകൂര്‍ ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിത്വം ഈ സംഭവത്തിലൂടെ നെയ്യാറ്റിന്‍കരക്ക് കൈവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.