വിഴിഞ്ഞം: മാസങ്ങളായി വിഴിഞ്ഞം വാര്‍ഫില്‍ കിടക്കുന്ന ഗുജറാത്ത് ടഗ് ബ്രഹ്മക്ഷ്വര കരയിലേക്ക് കയറ്റിവെക്കുന്നതിനുള്ള സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ മാപ്പിള ഖലാസികള്‍ എത്തി. തീരത്തുനിന്ന് ഉടന്‍ ടഗ് മാറ്റണമെന്നുകാട്ടി തുറമുഖ വകുപ്പ് അയച്ച കത്ത് കമ്പനി അധികൃതര്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് മാപ്പിള ഖലാസികളുടെ സഹായത്തോടെ കരയിലേക്ക് കയറ്റിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം പഴയ വാര്‍ഫില്‍ എത്തിയ മാപ്പിള ഖലാസികളുടെ സംഘം ഇതിനുവേണ്ടിയുള്ള സാങ്കേതികവശങ്ങള്‍ തേടി. കോഴിക്കോട് ബേപ്പൂരില്‍നിന്നുള്ള അബ്ദുല്‍ റസാക്ക്, അഹമ്മദ് കോയ, മജീദ് എന്നിവരാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് എത്തിയത്. പെരുമണ്‍ ദുരന്തം, കടലുണ്ടി അപകടം ഉള്‍പ്പെടെ നിരവധി ദുരന്തങ്ങളില്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന ബോഗികള്‍ കരക്കത്തെിച്ച് കരുത്ത് തെളിയിച്ച മാപ്പിള ഖലാസി സംഘത്തിലെ അംഗങ്ങളാണ് ഇവര്‍ മൂന്നുപേരും. കോടതിയില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ടഗ് കരയ്ക്കെടുത്തുവെക്കുന്ന ജോലികള്‍ തുടങ്ങുമെന്ന് തുറമുഖ പര്‍സര്‍ മോഹനന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.