നെയ്യാറ്റിന്‍കര: അമരവിള ചെക്പോസ്റ്റിലെ വേ ബ്രിഡ്ജ് പ്രവര്‍ത്തനരഹിതമായി നാലുവര്‍ഷം പിന്നിടുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതര്‍. സ്വകാര്യ വേ ബ്രിഡ്ജ് സ്ഥാപനത്തെ സഹായിക്കലാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പലപ്പോഴും സ്വകാര്യ വേ ബ്രിഡ്ജിലത്തെി പരിശോധന നടത്തുന്നത്. പരിശോധനക്ക് എത്തുന്നവര്‍ക്ക് നല്‍കുന്ന പടിയുടെ അടിസ്ഥാനത്തിലാകും നടപടിയെന്നും ആരോപണമുണ്ട്. ചരക്ക് വാഹനങ്ങളുടെ തൂക്കം അറിയാന്‍ സ്ഥാപിച്ച വേ ബ്രിഡ്ജിന്‍െറ പ്രവര്‍ത്തനം നിലച്ചിട്ടും മെയിന്‍റനന്‍സ് നടത്താന്‍ നടപടികളൊന്നും ഇത്രയുംകാലം ഉണ്ടായിട്ടില്ല. അതിര്‍ത്തി കടന്നത്തെുന്ന ചരക്ക് വാഹനങ്ങളില്‍ മിക്കപ്പോഴും നിശ്ചിത അളവിലും കൂടുതല്‍ സാധനങ്ങള്‍ കയറ്റാറുണ്ട്. എന്നാല്‍, കൃത്യമായി പിടികൂടി പിഴ ചുമത്തുന്നതിനുപകരം അധികൃതര്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യാറാണത്രെ പതിവ്. ഇതുകാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിദിനം ഖജനാവിനുണ്ടാകുന്നത്. സ്വകാര്യസ്ഥാപനങ്ങള്‍ ലോറിക്കാരുടെ ഇഷ്ടാനുസരണമാണ് ഭാരം രസീതില്‍ എഴുതിനല്‍കുന്നതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.