പേയാട്: ഗതാഗതനിയമങ്ങള്‍ പാലിച്ചത്തെിയവര്‍ക്ക് മധുരവും ലംഘിച്ചവര്‍ക്ക് മഞ്ഞക്കാര്‍ഡില്‍ മുന്നറിയിപ്പുമായി കുട്ടിപ്പൊലീസ്. പേയാട് സെന്‍റ് സേവ്യേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളാണ് നിയമ ബോധവത്കരണവുമായി റോഡിലത്തെിയത്. ഹെല്‍മറ്റ് ധരിക്കാതെയും, സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിച്ചത്തെിയവരെ തടഞ്ഞുനിര്‍ത്തി ഉപദേശിച്ചു. എസ്.പി.സി അംഗങ്ങളോടൊപ്പം മലയിന്‍കീഴ് സി.ഐ ടി. ജയകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് അംഗങ്ങളും ഉണ്ടായിരുന്നു. കാക്കിക്കൂട്ടത്തെ കണ്ട് ഹെല്‍മറ്റ് ധരിക്കാതെ എത്തിയവര്‍ പെറ്റിയടിക്കാനെന്ന് കരുതി ആദ്യം വിരണ്ടു. കുട്ടിപ്പൊലീസ് മഞ്ഞക്കാര്‍ഡ് നീട്ടി സ്നേഹത്തോടെ ഉപദേശിച്ചപ്പോള്‍ തെറ്റ് മനസ്സിലാക്കി ഇനി ആവര്‍ത്തിക്കില്ളെന്ന് ഉറപ്പും നല്‍കിയായിരുന്നു പലരുടെയും മടക്കം. എസ്.പി.സിയുടെ ‘ശുഭയാത്ര’ ട്രാഫിക് ബോധവത്കരണ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ വിളപ്പില്‍ശാല എസ്.ഐ ബൈജു, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ ബിജുകുമാര്‍, അഡീഷനല്‍ കമ്യൂണിറ്റി പൊലിസ് ഓഫിസര്‍ മിനിജ ജാസ്മിന്‍, സി.പി.ഒമാരായ പ്രസാദ്, ബിന്ദു, സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.എസ്. റോയി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.