ബാലരാമപുരം: ഗ്രാമങ്ങള്‍ ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങളുടെ ഭീതിയിലാകുമ്പോഴും മിക്കയിടങ്ങളിലും മാലിന്യനീക്കം പാളുന്നതായി ആക്ഷേപം. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ വണികര്‍തെരുവ് പോലുള്ള മേഖലകളില്‍ മാലിന്യം നീക്കം പാടെ നിലച്ച മട്ടാണ്. ജനസാന്ദ്രതയേറിയ വണികര്‍തെരുവ്, ശാലിഗോത്രത്തെരുവ്, ആര്‍.സി തെരുവ്, അഞ്ചുവന്നം മേഖലകളിലാണ് മാലിന്യനീക്കം പാളിയത്. പഞ്ചായത്ത് ഓഫിസിന് സമീപത്തെ വണികര്‍തെരുവ് തുടങ്ങിയ ഭാഗങ്ങളില്‍ അഴുക്ക്ചാലില്‍ വെള്ളംക്കെട്ടി നില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബാലരാമപുരത്തിന്‍െറ വിവിധ ഭാഗഹങ്ങളില്‍ മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. ബാലരാമപുരം ഹൗസിങ് ബോര്‍ഡ് ഫ്ളാറ്റിലെ മാലിന്യം വീടുകള്‍ക്ക് മുന്നില്‍ കെട്ടിക്കിടക്കുന്നത് ഇവിടെയുള്ള താമസക്കാരിലും പകര്‍ച്ചാവ്യാധിക്കിടയാക്കുന്നു. ഇവിടങ്ങളില്‍ പനി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും ഇഴയുകയാണ്. ബാലരാമപുരത്ത് കൊതുകുകളുടെ ഉറവിടം നശിപ്പിക്കല്‍, ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണം എന്നിവ നടത്തിയെങ്കിലും ചില മേഖലകളില്‍ അത് വിജയകരമായിരുന്നില്ല. കുന്നുകൂടുന്ന മാലിന്യം നീക്കാന്‍ പോലും നടപടിയില്ളെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.