വയല്‍ നികത്തി എം.സാന്‍ഡ് പ്ളാന്‍റ് നിര്‍മാണം; പ്രതിഷേധവുമായി നാട്ടുകാര്‍

കല്ലമ്പലം: കുന്നിന്‍ ചരിവിലെ വയലും തോടും നികത്തി എം.സാന്‍റ് പ്ളാന്‍റ് നിര്‍മാണം പുരോഗമിക്കുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. തണ്ണീര്‍ത്തടങ്ങള്‍ നികത്തിയുള്ള പ്ളാന്‍റ് നിര്‍മാണത്തിന് അധികൃതരുടെ ഒത്താശയെന്ന് ആരോപണം. നാവായിക്കുളം പഞ്ചായത്തിലെ പലവക്കോട് വാര്‍ഡിലെ പാരിപ്പള്ളി-കാട്ടുപുതുശ്ശേരി റോഡില്‍ മുക്കടക്ക് സമീപമാണ് അധികൃതരുടെ ഒത്താശയോടെ കുന്നിടിച്ച് വയലും തോടും ഉള്‍പ്പെടുന്ന തണ്ണീര്‍ത്തടം നികത്തി പ്ളാന്‍റ് നിര്‍മാണം പുരോഗമിക്കുന്നത്. തെക്കും വടക്കുമുള്ള കുന്നുകള്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി നൂറ്റാണ്ടുകളായി നാട്ടുകാരുടെ ശുദ്ധജലആവശ്യം നിറവേറ്റിയിരുന്ന കുളവും ഭാഗികമായി നികത്തിയിട്ടുണ്ട്. ഏക്കറോളം വരുന്ന സ്വകാര്യഭൂമിയിലാണ് പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന നിര്‍മാണം നടക്കുന്നത്. പ്ളാന്‍റ് വരുന്നതോടെ പൊടിയും മാലിന്യവും മൂലം പ്രദേശത്തെ ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുമെന്നും വേനല്‍ക്കാലത്ത് സുലഭമായി ശുദ്ധജലം നല്‍കിയിരുന്ന കുളവും ഇതോടനുബന്ധിച്ചുള്ള തോടും നശിക്കുന്നത് അനുവദിക്കാനാവില്ളെന്നുമാണ് നാട്ടുകാരുടെ നിലപാട്. വികസനത്തിനും പുരോഗതിക്കും എതിരല്ളെങ്കിലും പരിസ്ഥിതി നശിപ്പിക്കുന്നതിനെതിരെ നിലപാടെടുക്കുന്നതിന് പകരം ഭൂമിയുടെ ഘടന പോലും പരിശോധിക്കാതെ അനുമതി നല്‍കിയ അധികൃതരുടെ നടപടിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, നിയമാനുസരണമുള്ള അനുമതിയോടെയാണ് പ്ളാന്‍റിന്‍െറ നിര്‍മാണമെന്ന് ഉടമകള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.