ബാലരാമപുരം ടൗണില്‍ ടിപ്പറുകള്‍ ചീറിപ്പായുന്നു

ബാലരാമപുരം: ടൗണിലൂടെ ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നതിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ടൗണിലൂടെ അദാനി ഗ്രൂപ്പിന്‍െറ ബോര്‍ഡ് വെച്ച ടിപ്പര്‍ ലോറികള്‍ തലങ്ങുംവിലങ്ങും പായുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. തിരക്കേറിയ ബാലരാമപുരം-വിഴിഞ്ഞം റോഡിലൂടെയുള്ള ടിപ്പറുകളുടെ യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ചട്ടങ്ങള്‍ ലംഘിച്ച് സ്കൂള്‍ സമയങ്ങളിലും ടിപ്പര്‍ ലോറികള്‍ യാത്ര തുടരുകയാണ്. വന്‍ പാറക്കല്ലുകള്‍ കയറ്റിയാണ് ടിപ്പറുകളുടെ ഓട്ടം. ടിപ്പറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതരും മടിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പാണ് സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ സ്കൂള്‍ സമയം ആരംഭിക്കുന്നതിന് മുമ്പും വൈകീട്ട് സ്കൂള്‍ വിടുന്ന സമയത്തും ടിപ്പറുകളുടെ ഓട്ടം നിര്‍ത്തിവെക്കണമെന്നായിരുന്നു ആദ്യകാലങ്ങളിലെ നിര്‍ദേശം. ആദ്യഘട്ടത്തില്‍ നിയമം കര്‍ശനമായി പാലിച്ചെങ്കിലും ഇപ്പോള്‍ നിയന്ത്രണം പാലിക്കപ്പെടുന്നില്ല. ഓണം അടുത്തത്തെിയതോടെ തിരക്കേറിയ റോഡിലൂടെ ടിപ്പറുകള്‍ പായുന്നത് ഗതാഗതതടസ്സം രൂക്ഷമാക്കാനും സാധ്യതയുണ്ട്. കൂറ്റന്‍ കല്ലുകള്‍ സുരക്ഷിതമായി രാത്രികാലങ്ങളില്‍ കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബാലരാമപുരം യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ഇ.എം. ബഷീര്‍, ജനറല്‍ സെക്രട്ടറി വി. രത്നാകരന്‍, ട്രഷറര്‍ രാമപുരം മുരളി എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.