വലിയതുറ: വലിയതുറ പാലത്തില്‍നിന്ന് ചൂണ്ടയിട്ടുകൊണ്ടിരുന്നയാള്‍ കടലില്‍ വീണു. രക്ഷിക്കാനായി ഒപ്പം ചാടി അവശനിലയിലായയാളെ നാട്ടുകാര്‍ രക്ഷപെടുത്തി കരക്കത്തെിച്ചു. വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് എഫ്.സി ഗോഡൗണിന് പിറകുവശത്ത് താമസിക്കുന്ന ബിജുവാണ് (48) കടലില്‍ വീണത്. ഇദ്ദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. രക്ഷിക്കാനിറങ്ങിയ വലിയതുറ സ്വദേശി അലോഷ്യസാണ് അവശനിലയിലായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വലിയതുറ പാലത്തില്‍നിന്ന് ചൂണ്ടയിട്ടുകൊണ്ടിരുന്ന ബിജു തലകറങ്ങി കടലിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട് കൂടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന അലോഷ്യസ് രക്ഷിക്കാനായി ചാടുകയായിരുന്നു. എന്നാല്‍, ഇരുവരും മുങ്ങിത്താഴ്ന്നതോടെ പാലത്തിന് മുകളില്‍ ഉണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും രക്ഷിക്കാനായി ശ്രമം നടത്തിയെങ്കിലും ബിജുവിനെ കണ്ടത്തൊനായില്ല. ചാക്കയില്‍നിന്ന് അഗ്നിശമനസേനയും വലിയതുറ പൊലീസും കോസ്റ്റ് ഗാര്‍ഡും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. പാചകതൊഴിലാളിയായ ബിജു ജോലിയില്ലാത്ത ദിവസങ്ങളില്‍ ഇവിടെ ചൂണ്ടയിടാന്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.