തിരുവനന്തപുരം: ‘എന്‍െറ നഗരം സുന്ദര നഗരം’ പദ്ധതിയുടെ ഭാഗമായി അടുത്തഘട്ടം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വാര്‍ഡുതല യോഗംചേര്‍ന്നു. റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും ക്ളബുകളെയും രാഷ്ട്രീയപാര്‍ട്ടികളെയും പൗരസമിതികളെയും ഫ്ളാറ്റുകളെയും ഉള്‍പ്പെടുത്തിയുള്ള യോഗങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുന്നതിന് മേയറുടെ അധ്യക്ഷതയില്‍ തീരുമാനിച്ചു. ചാക്ക, പേട്ട, വഞ്ചിയൂര്‍, മെഡിക്കല്‍കോളജ്, ഉള്ളൂര്‍, കുന്നുകുഴി, പാളയം, വഴുതക്കാട്, ജഗതി, കവടിയാര്‍, ശാസ്തമംഗലം, പേരൂര്‍ക്കട, നന്തന്‍കോട് എന്നീ വാര്‍ഡുകളിലെ കൗസിലര്‍മാരുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഒക്ടോബര്‍ രണ്ടിന് പൂര്‍ത്തീകരിക്കുന്ന നിലയിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതിന്‍െറ ഭാഗമായി സെക്ടര്‍ അടിസ്ഥാനത്തില്‍ യോഗം 30, 31 തീയതികളില്‍ നടക്കും. റെസിഡന്‍റ്സ് അസോസിയേഷന്‍ തലത്തിലുള്ള യോഗങ്ങള്‍ സെപ്റ്റംബര്‍ 10 നകം പൂര്‍ത്തീകരിക്കും. സമയബന്ധിതമായി 80 ശതമാനം വീടുകളില്‍ കിച്ചന്‍ബിന്നുകളും പൊതുസ്ഥലങ്ങളില്‍ എയ്റോബിക് ബിന്നുകളും സ്ഥാപിച്ച് സമ്പൂര്‍ണ ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഹരിതനഗരം, ഹരിതഗ്രാമം, പെലിക്കന്‍ ഫൗണ്ടേഷന്‍, വി കെയര്‍ എന്നീ ഏജന്‍സികളുടെ സഹായത്തോടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും സന്നദ്ധസംഘടനകളുടെയും ബഹുജന സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഫ്ളാറ്റുകളിലും വാണിജ്യസ്ഥാപനങ്ങളിലും ശാസ്ത്രീയമായ ജൈവമാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തും. പ്ളാസ്റ്റിക് നിയന്ത്രണത്തിന്‍െറ ഭാഗമായി വ്യാപാരി വ്യവസായി സംഘടനകളെയും ഫ്രാറ്റ്, ട്രാക്ട് എന്നിവയെയും പങ്കെടുപ്പിച്ച് 20ന് ഉച്ചക്ക് രണ്ടിന് രണ്ടിന് യോഗം ചേരും. കല്യാണ മണ്ഡപങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും വേര്‍തിരിച്ച് കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ റിസോഴ്സ് റിക്കവറി സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.