വലിയതുറ: സിവില്‍ സപൈ്ളസിന്‍െറ വള്ളക്കടവിലെയും പുളിമുട്ടിലെയും ഗോഡൗണില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍െറ മിന്നല്‍ പരിശോധന. മായം ചേര്‍ന്ന175 ചാക്ക് അരി വള്ളക്കടവിലെ ഗോഡൗണില്‍നിന്ന് കണ്ടത്തെി. സിവില്‍ സപൈ്ളസ് ഒൗട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന അരിയില്‍ മായം കലര്‍ന്നെന്ന് പരാതി ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടത്തെിയത്. പുളിമുട്ടിലെ സിവില്‍സപൈ്ളസ് ഒൗട്ട്ലെറ്റില്‍നിന്ന് വാങ്ങിയ ജയ അരിയില്‍ മായം ചേര്‍ന്നതായി ഉപഭോക്താവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മായം കലര്‍ന്നതായി കണ്ടത്തെിയിരുന്നു. ഇ-ടെന്‍ഡര്‍ വഴി 1600 കിന്‍റല്‍ ജയ അരി നല്‍കാനായി കരാര്‍ നല്‍കിയിരുന്ന കൃപാഎജന്‍സി വിതരണം ചെയ്ത അരിയിലാണ് മായം. കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ഇവര്‍ വിതരണം ചെയ്ത അരി ബാന്‍ ചെയ്യാനും തുടര്‍ന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമാണ് മന്ത്രി ഗോഡൗണില്‍ മിന്നല്‍പരിശോധന നടത്തിയത്. കൂടാതെ പുളിമുട് ജങ്ഷനിലെ സപൈ്ളകോ ഒൗട്ട് ലെറ്റില്‍ നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത 13 ചാക്ക് അരിയും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.