നേമം: ഇരു വൃക്കയും തകരാറിലായി മൂന്നു വര്‍ഷമായി കിടപ്പിലായ പതിനെട്ടുകാരന്‍ കനിവ് തേടുന്നു. ബാലരാമപുരം കട്ടച്ചല്‍കുഴി പനയറകുന്ന് വലിയവിള വീട്ടില്‍ വിനോദ്-ലിജി ദമ്പതികളുടെ മകന്‍ ലിബിന്‍. വി.എല്‍ എന്ന പതിനെട്ടുകാരനാണ് കിടക്കപ്പായയില്‍നിന്ന് എഴുന്നേല്‍ക്കാനാകാതെ ദുരിത ജീവിതം നയിക്കുന്നത്. ഇരു വൃക്കയും തകരാറിലായി ചികിത്സ തുടരവെ ഒരു വര്‍ഷം മുമ്പ് ജന്നി വന്ന് വീണതാണ് ലിബിനെ കിടപ്പിലാക്കിയത്. കൈയും തുടയെല്ലുകളും പൊട്ടി എഴുന്നേല്‍ക്കാനാകാതെ കിടപ്പിലാകുകയായിരുന്നു. ഇതോടെ കുടുംബവും കടുത്ത പ്രതിസന്ധിയിലായി. 10 പാസായി ലിബിന്‍ പ്ളസ് വണ്ണിന് പഠിക്കുമ്പോഴാണ് വിധി ക്രൂരത കാട്ടിയത്. കൂലിപ്പണി ചെയ്തിരുന്ന ലിബിന്‍െറ പിതാവ് വിനോദിന്‍െറ നട്ടെല്ല് ഒരു അപകടത്തില്‍പെട്ട് തകരാറിലായി. മാതാവ് ലിജി കരള്‍, യൂട്രസ് സംബന്ധരോഗങ്ങള്‍ക്ക് ചികിത്സയിലാണ്. ദമ്പതികളുടെ ഇളയ മകള്‍ പ്ളസ് ടുവിന് പഠിക്കുകയാണ്. ചികിത്സാ സഹായത്തിനായി ലിബിന്‍െറ പേരില്‍ ഫെഡറല്‍ ബാങ്കിന്‍െറ കാഞ്ഞിരംകുളം ശാഖയില്‍ 12140100187046 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്-FDRL 0001214,MICR കോഡ്-695049016, ഫോണ്‍-9746412837.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.