എല്ലാ സ്കൂളുകളിലും ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കും –മന്ത്രി രവീന്ദ്രനാഥ്

പാറശ്ശാല: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സ്കൂളുകളിലെ ജൈവവൈവിധ്യ പാര്‍ക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം ഒരു സംരംഭമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഹൈസ്കൂളുകളിലും ഹൈടെക് കൃഷിരീതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ അഞ്ച് കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഓരോ സ്കൂളിലും 50,000 രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നത്. പാറശ്ശാല മണ്ഡലത്തിലെ 10ഓളം സ്കൂളുകളില്‍ ആദ്യഘട്ടമായി പദ്ധതി നടപ്പാക്കും. പാറശ്ശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ആന്‍സലന്‍, ഐ.ബി. സതീഷ്, ഡി.പി.ഐ മോഹന്‍കുമാര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡബ്ള്യു. ആര്‍. ഹീബ, പി. സുജാതകുമാരി, ബെന്‍ ഡാര്‍വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.