മണ്ണ്തൊട്ട്... മനം നിറഞ്ഞ്...

കാട്ടാക്കട: നാടെങ്ങും കര്‍ഷകദിനം ആചരിച്ചു. കാട്ടാക്കടയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അജിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.ഐ.ബി. സതീഷ് എം.എല്‍.എ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. 26 മികച്ച കര്‍ഷകരേയും ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ആര്‍. രമാകുമാരി, ബ്ളോക് പഞ്ചായത്തംഗങ്ങളായ അഡ്വ. ജി. സ്റ്റീഫന്‍, കെ. അനില്‍കുമാര്‍, എം.ആര്‍. ബൈജു, കൃഷി ഓഫിസര്‍ ലയജോസ്, കട്ടയ്ക്കോട് സഹകരണ ബാങ്ക് പ്രസിഡന്‍റ് സുബ്രഹ്മണ്യപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍െറ അധ്യക്ഷതയില്‍ അഡ്വ. എ. സമ്പത്ത് എം.പി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 25 കര്‍ഷകരെ ആദരിച്ചു. വെള്ളനാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.എസ്. അജിതകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രേമലത, ബ്ളോക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാമിലാ ബീഗത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 11 കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹന്‍ കാര്‍ഷിക വികസന സമിതിയിലെ മുതിര്‍ന്ന അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കെ. കൃഷ്ണന്‍കുട്ടിപ്പിള്ളയെ ആദരിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. പ്രഭ, അസിസ്റ്റന്‍റ് ഡയറക്ടര്‍ മല്ലികാ ദേവി, കൃഷി ഓഫിസര്‍ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു. കുറ്റിച്ചല്‍ കൃഷിഭവന്‍െറയും ഗ്രാമപഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പ്രസിഡന്‍റ് എം. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് പഞ്ചായത്തില്‍ കര്‍ഷകദിന പരിപാടികള്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. സാനുമതി കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്‍റ് എസ്. ശ്യാംലാല്‍, ബ്ളോക് ഗ്രാമപഞ്ചായത്തംഗങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിതുര: തൊളിക്കോട് കൃഷിഭവന്‍െറ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ഷംന നവാസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് കുരുമുളകുകൃഷി വികസന സമിതിയുടെ ഉദ്ഘാടനം വെള്ളനാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.എസ്. അജിതകുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍.സി. വിജയന്‍ സ്വാഗതവും കൃഷി ഓഫിസര്‍ എ.ആര്‍ സുരേഷ് നന്ദിയും പറഞ്ഞു. കല്ലമ്പലം: മണമ്പൂര്‍ പഞ്ചായത്തിലെ കര്‍ഷകദിനാചരണം അഡ്വ. ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി പ്രകാശ് അധ്യക്ഷതവഹിച്ചു. വര്‍ക്കല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. യൂസഫ് ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. കൃഷ്ണന്‍കുട്ടി, രഞ്ജിത്ത്, ബ്ളോക് പഞ്ചായത്തംഗം പി.ജെ. നഹാസ്, മണമ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. സുരേഷ്കുമാര്‍, മണമ്പൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എ. നഹാസ്, മാവിള ജയന്‍, സോഫിയാസലിം, വി. രാധാകൃഷ്ണന്‍, പ്രശോഭനാവിക്രമന്‍, ആര്‍.എസ്. രഞ്ജിനി, ആര്‍. ജയ, നാസര്‍ പെരുംകുളം, ഷീലാവിജയന്‍, അംബിക, രതി, ഓമനാചന്ദ്രസേനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 15 മികച്ച കര്‍ഷകരെയും പഞ്ചായത്ത് പരിധിയില്‍ എസ്.എസ്.എല്‍.സിക്കും പ്ളസ് ടുവിനും മുഴുവന്‍ എ പ്ളസ് വാങ്ങിയ വിദ്യാര്‍ഥികളെയും ആദരിച്ചു. കാട്ടാക്കട: കുളത്തുമ്മല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഇക്കോ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകനെ ആദരിക്കലും കാര്‍ഷിക വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കാട്ടാക്കട പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ അശോക്കുമാറിനെ പ്രിന്‍സിപ്പല്‍ കെ. സോമശേഖരന്‍ നായര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കര്‍ഷകന്‍ അശോക്കുമാര്‍ കുട്ടികളുമായി കാര്‍ഷിക അനുഭവങ്ങള്‍ പങ്കുവെച്ചു. കുട്ടികളുടെ നാടന്‍പാട്ടും നടന്നു. ഹൈസ്കൂള്‍ വിഭാഗത്തിലും ദിനാചരണത്തിന്‍െറ ഭാഗമായി കുട്ടികള്‍ കാര്‍ഷികവിഭവങ്ങളുടെ പ്രദര്‍ശനം നടത്തി. തേവിയാരുകുന്ന് ട്രൈബല്‍ എല്‍.പി സ്കൂളില്‍ നടന്ന കാര്‍ഷിക ദിനാചരണ പരിപാടി എസ്.എന്‍.ഡി.പി യോഗം ആര്യനാട് യൂനിയന്‍ കൗണ്‍സിലര്‍ മീനാങ്കല്‍ സന്തോഷ് സ്കൂള്‍ വളപ്പില്‍ തെങ്ങിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുജയുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ സ്കൂളിന് മുന്നില്‍ കാര്‍ഷികദീപം തെളിച്ചു. അധ്യാപകരും പി.ടി.എ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പൂവച്ചല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്‍െറയും വിവിധ ക്ളബുകളുടെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടത്തി. പി.ടി.എ പ്രസിഡന്‍റ് പൂവച്ചല്‍ സുധീറിന്‍െറ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തംഗം ജി.ഒ. ഷാജി കര്‍ഷകമിത്രം അവാര്‍ഡ് ജേതാവായ കാപ്പിക്കാട് സ്വദേശി വിക്രമന്‍ നായരെ ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ സീമാസേവ്യര്‍, ആര്‍. ബിന്ദു, ഹെഡ്മിസ്ട്രസ് പ്രമീളാദേവി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സമീര്‍ സിദ്ദിഖി തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളനാട് ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടി കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സജിതകുമാരി, ബ്ളോക് പഞ്ചായത്തംഗം ജ്യോതിഷ്കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കിളിമാനൂര്‍: പുളിമാത്ത് പഞ്ചായത്തിലെ കര്‍ഷകദിനാചരണം കാരേറ്റ് ആര്‍.കെ.വി ഓഡിറ്റോറിയത്തില്‍ അഡ്വ. ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് വി. വിഷ്ണു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഐഷാറഷീദ്, ബ്ളോക് അംഗങ്ങളായ എസ്. യഹിയ, ജി. ഹരികൃഷ്ണന്‍ നായര്‍, കെ. വത്സലകുമാര്‍, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ വി. വിനു, എസ്. ലേഖ, ബി.എന്‍. ജയകുമാര്‍, കൃഷി ഓഫിസര്‍ ദീപ്തി എന്‍. വരദന്‍, എന്‍. ചന്ദ്രശേഖരന്‍, പഞ്ചായത്ത് അംഗങ്ങള്‍, അസി. കൃഷി ഓഫിസര്‍ കെ.എസ്. ജിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ആറ്റിങ്ങല്‍: തദ്ദേശ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ കൃഷിഭവന്‍ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ആദരിച്ചു. അഡ്വ.ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. ആര്‍. രാജു, അവനവഞ്ചേരി രാജു, എസ്. ജമീല, സി. പ്രദീപ്, എം. അനില്‍ കുമാര്‍, സി.ജെ. രാജേഷ്, ജി. വിശ്വംഭരന്‍, തുളസീധരന്‍പിള്ള, എസ്. പുരുഷോത്തമന്‍, എ. നിമ്മി എന്നിവര്‍ സംസാരിച്ചു. പെരുങ്കുളം എ.എം.എല്‍.പി.എസില്‍ യുവകര്‍ഷക അവാര്‍ഡ് നേടിയ എ.മധുവിനെ ആദരിച്ചു. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ കുട്ടികള്‍ കേരവൃക്ഷത്തൈകള്‍ നട്ടു. സ്കൂള്‍ മാനേജര്‍ എ.എ. ഹമീദ്, ഹെഡ്മാസ്റ്റര്‍ പ്രവീണ്‍, ജി.കെ. രജനി, കൃഷ്ണരാജ്, ആശാറാണി എന്നിവര്‍ നേതൃത്വം നല്‍കി. ആറ്റിങ്ങല്‍ ഡയറ്റിന്‍െറ നേതൃത്വത്തില്‍ കര്‍ഷകദിനാചരണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പല്‍ കേശവന്‍പോറ്റി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സുജാത മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി കൊച്ചുചെറുക്കനെ ആദരിച്ചു. സെമിനാര്‍, നാടന്‍പാട്ടുകള്‍, ഭക്ഷ്യമേള എന്നിവയും നടന്നു. സതികുമാരി, അനിത, അംബികകുമാരി, നിവി, മുഹമ്മദ്, കബീര്‍, മുഹമ്മദ് നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ ബോയ്സ് എച്ച്.എസിലെ കര്‍ഷകദിനാചരണം സി.ഐ ജി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ മുരളീധരന്‍, കെ.എല്‍. പ്രീത, ഹസീന, സബീല, സൈജാറാണി എന്നിവര്‍ സംസാരിച്ചു. ചിറയിന്‍കീഴ്: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാചരണം നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ചിറയിന്‍കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ഡീന, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്‍റ എ. ഷൈലജാബീഗം , എം.വി. കനകദാസ്, മണികണ്ഠന്‍, സുലേഖാ സരിത, വിജയകുമാര്‍, ശിശുപാലന്‍, കൃഷി ഓഫിസര്‍ ഡി. അനില്‍ കുമാര്‍, അസിസ്റ്റന്‍റ് കൃഷി ഓഫിസര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ചിറയിന്‍കീഴ് പഞ്ചായത്തില്‍നിന്ന് തെരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. വാഴകൃഷി, പച്ചക്കറി കൃഷി, തെങ്ങുകൃഷി, വനിതാ കര്‍ഷക, എസ്.സി കര്‍ഷക, നെല്ല് കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, സമ്മിശ്ര കൃഷി പച്ചക്കറി ചെയ്ത സ്കൂള്‍ എന്നീ വിഭാഗത്തിലാണ് അവാര്‍ഡ് നല്‍കിയത്. വര്‍ക്കല: ചെറുന്നിയൂര്‍ പഞ്ചായത്ത് കൃഷിഭവന്‍െറ ആഭിമുഖ്യത്തി കര്‍ഷകദിനാചരണം സംഘടിപ്പിച്ചു. കാര്‍ഷിക പ്രദര്‍ശന വിപണനമേള പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. നവപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൈവപച്ചക്കറികൃഷിയെ അടിസ്ഥാനമാക്കി കാര്‍ഷികസെമിനാറും നടന്നു. മാതൃകാകര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ അഡ്വ. ബി. സത്യന്‍ എം.എല്‍.എ ആദരിച്ചു. വര്‍ക്കല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. യൂസുഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം എസ്. കൃഷ്ണന്‍കുട്ടി, ബ്ളോക് മെംബര്‍മാരായ സബീനാശശാങ്കന്‍, സലിം ഇസ്മാഈല്‍, ചെറുന്നിയൂര്‍ പഞ്ചായത്തംഗങ്ങളായ ബാലകൃഷ്ണന്‍നായര്‍, ഓമനാശിവകുമാര്‍, കൃഷി ഓഫിസര്‍ ജി.കെ. മണിവര്‍ണന്‍, കൃഷി അസിസ്റ്റന്‍റ് രവിലാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.