തിരുവല്ലം: ചികിത്സയിലിരുന്ന ആള്‍ മരിച്ചത് തലയിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള മുറിവുകള്‍ മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുഞ്ചകരി ആലംകോട് വിള ടി.സി. 65/1581ല്‍ സുരേഷ്കുമാര്‍ (60) മരിച്ചസംഭവത്തില്‍ ബന്ധുകളുടെ സംശയം ശരിവെക്കുന്നതാണിത്. പരിക്കേറ്റ സുരേഷിനെ വീട്ടുവളപ്പില്‍ ഇറക്കിവിട്ട സുഹൃത്തുകളുമായുള്ള എറ്റുമുട്ടലാണ് പരിക്കിന് കാരണമെന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞമാസം 22ന് വൈകീട്ടാണ് സുരേഷ്കുമാറിനെ പരിക്കേറ്റനിലയില്‍ നാല് സുഹൃത്തുകള്‍ വീട്ടിലേക്കുള്ള വഴിയില്‍ ഉപേക്ഷിച്ച് കടന്നതെന്ന് മകന്‍ സന്ദീപ് തിരുവല്ലം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സുഹൃത്തിനോടൊപ്പം സ്വന്തംകാറില്‍ കോവളത്തേക്കുപോയ ഇയാളെ തിരികെ മറ്റൊരുകാറിലാണ് സുഹൃത്തുകള്‍ തിരികെ എത്തിച്ചത്. അബോധാവസ്ഥയില്‍ റോഡില്‍ കിടക്കവെ, വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയിലേറ്റ ക്ഷതം കാരണം ആന്തരികരക്തസ്രാവം ഉണ്ടെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഈമാസം ഒന്നിന് മരിച്ചു. ബന്ധുകളുടെ പരാതിയെ തുടര്‍ന്ന് സുഹൃത്തുകളെ വിളിച്ച് പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍ വീണതുമൂലമുള്ള പരിക്കെന്നായിരുന്നു ഇവരുടെ മൊഴി. സുഹൃത്തുകള്‍ കൊണ്ടുവന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സുരേഷ്കുമാര്‍ മരിച്ചതറിഞ്ഞ് ഒളിവില്‍പോയ നാലുപേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.