തിരുവനന്തപുരം: അടിയന്തര പ്രാധാന്യമുള്ള വിഷയത്തിലെ ചര്‍ച്ചക്കിടെ ബി.ജെ.പി അംഗത്തിന്‍െറ മോശം പരാമര്‍ശം കൗണ്‍സില്‍ യോഗത്തെ ബഹളത്തിലാക്കി. പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് തടിയൂരി. സുപ്രധാന വിഷയങ്ങളിലാണെങ്കിലും സംസാരിച്ചവരില്‍ ഭൂരിഭാഗത്തിന്‍െറയും മിനിട്ടുകള്‍ രാഷ്ട്രീയ പ്രഭാഷണമായതോടെ യോഗം ‘ആറുമണിയുടെ ചട്ടപ്രശ്ന’ത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു. മുനിസിപ്പല്‍ ചട്ടമനുസരിച്ച് കൗണ്‍സില്‍ യോഗങ്ങള്‍ വൈകീട്ട് ആറിനുശേഷം തുടരാന്‍ പാടില്ളെന്നുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം സംബന്ധിച്ച കുടുംബശ്രീ സര്‍വേ, ജീവനക്കാരുടെ സ്ഥലംമാറ്റം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ ആവശ്യത്തത്തെുടര്‍ന്ന് വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗമാണ് ഒന്നുമാകാതെ പിരിഞ്ഞത്. ഇതിനിടെയാണ് ബി.ജെ.പി അംഗം കരമന അജിത്തിന്‍െറ ബഹളത്തിനിടയാക്കിയ വിവാദ പരാമര്‍ശം. ‘നൂറ് കൗണ്‍സിലര്‍മാരുടെയും പിതാവ് എന്ന നിലയിലാണ് മേയര്‍ പെരുമാറേണ്ടതെന്നും അല്ളെങ്കില്‍ തന്തക്ക് പിറക്കാത്ത നടപടി’യാവുമെന്നായിരുന്നു അജിത്തിന്‍െറ പരാമര്‍ശം. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ പരിഗണിച്ച വാര്‍ഡുകളില്‍ 23 എണ്ണത്തില്‍ 20ഉം രാഷ്ട്രീയ പക്ഷപാതിത്വം ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് ഇത്. ഇതോടെ, അജിത്ത് മാപ്പ് പറയാതെ യോഗം തുടരാന്‍ അനുവദിക്കില്ളെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി ബി.ജെ.പി അംഗങ്ങള്‍. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എഴുന്നേറ്റ് വിശദീകരണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാമര്‍ശം നടത്തിയ അംഗം തന്നെ മാപ്പ് പറയണമെന്ന നിലപാടില്‍ ഭരണപക്ഷം ഉറച്ചുനിന്നു. മേയര്‍ വി.കെ. പ്രശാന്തും നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഖേദപ്രകടനം നടത്തിയില്ളെങ്കില്‍ നടപടിയുണ്ടാകുമെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനിടെ, അജിത്തിനെ ന്യായീകരിക്കാന്‍ ബി.ജെ.പി അംഗങ്ങളും രംഗത്തത്തെി. വാക്പോരും ബഹളവും മൂത്തു. ചര്‍ച്ച മുടക്കി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള സി.പി.എം തന്ത്രമാണിതെന്ന് അഡ്വ. ഗിരികുമാര്‍ ആരോപിച്ചു. ഇതോടെ ബഹളം കൂടുതല്‍ ശക്തമായി. ഒടുവില്‍ താന്‍ പറഞ്ഞ പരാമര്‍ശം പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തുന്നതായി കരമന അജിത്ത് കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ഇതോടെയാണ് ബഹളം ശമിച്ചത്. സി.പി.ഐ അംഗങ്ങളായ സോളമന്‍ വെട്ടുകാടും രാഖി രവികുമാറും സ്പെഷല്‍ കൗണ്‍സിലില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ പരാമര്‍ശമുയര്‍ന്നു. ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാതെയും സി.പി.ഐ അംഗങ്ങളോട് ആലോചിക്കാതെയുമാണ്. ഇതിലുള്ള പ്രതിഷേധമാണ് സോളമന്‍ വെട്ടുകാടും രാഖി രവികുമാറും പ്രകടമാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.