നിതാഖാത് മടങ്ങിയത്തെിയവര്‍ക്ക് അവഗണന മാത്രം

വള്ളക്കടവ്: നിതാഖാത്തിന്‍െറ പേരില്‍ മടങ്ങിയത്തെിയവര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവഗണന. പ്രവാസികളുടെ ക്ഷേമത്തിനുള്ള നോര്‍ക്ക പ്രഖ്യാപനങ്ങള്‍ നടപ്പായില്ല. ഇതോടെ, സ്വദേശിവത്കരണത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലത്തെിയവര്‍ ജീവിതവരുമാനം കണ്ടത്തൊനാവാതെ ദുരിതത്തിലാണ്. പ്രവാസി പുനരധിവാസ പദ്ധതിയില്‍ നോര്‍ക്കയുടെ പലിശരഹിത വായ്പാ പദ്ധതിയാണ് നിതാഖാത്തിന്‍െറ പേരില്‍ മടങ്ങിയത്തെിയവര്‍ക്ക് ആദ്യം തിരിച്ചടിയായത്. പലിശ രഹിതമെന്ന് വിശ്വസിച്ച് പലരും വായ്പയെടുത്തു. എന്നാല്‍, ആദ്യം പലിശ മൂന്നും പിന്നീട് 10.75 ശതമാനവുമാക്കുകയായിരുന്നു. ഇത് വായ്പയെടുത്തവര്‍ക്ക് തിരിച്ചടിയായി. സ്വയംതൊഴില്‍ പദ്ധതിക്കാണ് പലരും വായ്പയെടുത്തത്. പലിശ അടക്കുമെന്നും 20 ശതമാനം സബ്സിഡി നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് സബ്സിഡി 10 ശതമാനമായി കുറക്കുകയായിരുന്നു. ഫലത്തില്‍ മുഴുവന്‍ തുകക്കും പലിശ ഉള്‍പ്പെടെ അടക്കേണ്ട അവസ്ഥയിലാണ് വായ്പയെടുത്തവര്‍. നോര്‍ക്കയുടെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഒരു വര്‍ഷത്തിലേറെയായി ജില്ലയില്‍മാത്രം കാത്തിരിക്കുന്നത് അയ്യായിരത്തിലധികം പേരാണ്. സംസ്ഥാനത്താകെ നോര്‍ക്കയില്‍ വായ്പക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം മുപ്പതിനായിരത്തിലധികമാണ്. വിദേശത്തുനിന്ന് മടങ്ങിയത്തെിയവരിലധികവും ദാരിദ്ര്യരേഖക്ക് താഴെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര വിദേശകാര്യ വകുപ്പിനുവേണ്ടി തലസ്ഥാനത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ സര്‍വേയില്‍ വിദേശത്തുനിന്ന് മടങ്ങിയത്തെിയ 51ശതമാനം പേര്‍ക്കും സ്വന്തമായി കിടപ്പാടമില്ളെന്ന് കണ്ടത്തെി. 47 ശതമാനം ദൈനംദിന ചെലവുകള്‍ക്കുപോലും വകയില്ലാതെ വലയുകയാണെന്നും സര്‍വേയില്‍ വ്യക്തമായി. ഗള്‍ഫിലും മറ്റുരാജ്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നോര്‍ക്ക അധികൃതര്‍ ഓടിയത്തെുമെന്നും പിന്നീട് ഇവരുടെ ക്ഷേമം സംബന്ധിച്ച് ഒരു അന്വേഷണവുമില്ളെന്നും പ്രവാസികള്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.