തിരുവോണനാളില്‍ ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ ഓണവില്ളൊരുങ്ങുന്നു

കരമന: തിരുവോണനാളില്‍ ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ ഓണവില്ളൊരുങ്ങുന്നു. കരമന കുഞ്ചാലുംമൂട് വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ പരേതനായ രാമസ്വാമി ആചാരിയുടെ മകന്‍ ഭദ്രാരത്നം ബിന്‍കുമാറിന്‍െറ (ആര്‍.ബി.കെ ആചാരി) നേതൃത്വത്തില്‍ സഹോദരന്മാരായ ആര്‍. സുദര്‍ശന്‍, ആര്‍.എം.പി ഉമേഷ്കുമാര്‍, ആര്‍. സുലഭന്‍ എന്നിവരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിവില്ല് അഥവാ ഓണവില്ളൊരുക്കുന്ന യത്നത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വ്രതശുദ്ധിയോടെ തലമുറകളായി ഈ കുടുംബം ശ്രീപത്മനാഭന് തിരുവോണനാളില്‍ പള്ളിവില്ല് സമര്‍പ്പണം നടത്തിവരുന്നു. ആറുതരം ഓണവില്ലുകളാണ് ഭഗവാന് ഇഷ്ടപ്പെട്ട കടമ്പ്, മഹാഗണി വൃക്ഷത്തടികളില്‍നിന്ന് കടഞ്ഞെടുത്ത പലകകളില്‍ ഓണവില്ലായൊരുക്കുന്നത്. മഹാവിഷ്ണുവിന്‍െറ അനന്തശയനം, നരസിംഹ മൂര്‍ത്തിയുടെ ദശാവതാരം, ശ്രീരാമന്‍െറ ശ്രീരാമ പട്ടാഭിഷേകം, ശ്രീകൃഷ്ണന്‍െറ ശ്രീകൃഷ്ണലീല, ശാസ്താവിന്‍െറ ശാസ്താവ്, വിനായകന്‍െറ വിനായകന്‍ തുടങ്ങിയ പള്ളിവില്ലുകളാണ് തയാറാക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ പഞ്ച വര്‍ണങ്ങളില്‍ വിരചിതമാകുന്ന ഓണവില്ലിന്‍െറ ചിത്രരചനാ വിഷയം വ്യത്യസ്തവും ആലങ്കാരികവുമാണ്. പ്രധാനദേവനായ ശ്രീ പത്മനാഭസ്വാമിയുടെ ചിത്രം വരക്കുന്നതിന് 4.5 അടി നീളവും 6 ഇഞ്ച് വീതിയും 0.75 ഇഞ്ച് ഘനത്തിലും, മറ്റ് ദേവന്മാരായ ശ്രീകൃഷ്ണന്‍ (തിരുവമ്പാടി കണ്ണന്‍), വിനായകന്‍ എന്നീ ദേവന്മാരുടെ കഥകള്‍ വരക്കുന്നതിന് 3.5 അടി നീളവും നാലിഞ്ച് വീതിയും 0.75 ഇഞ്ച് ഘനത്തിലും ഉള്ള പലകകളാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.