സ്ഥിരീകരണമില്ല; എങ്കിലും എയ്ഞ്ചല ‘വിശേഷ’ത്തിലാണ്

തിരുവനന്തപുരം: പ്രതീക്ഷ അസ്ഥാനത്തായില്ളെങ്കില്‍ മൂന്നുമാസം കൂടി കഴിയുമ്പോള്‍ എയ്ഞ്ചല അമ്മയാകും. തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട എയ്ഞ്ചല ഗര്‍ഭാവസ്ഥയിലെന്നാണ് ഇനിയും സ്ഥിരീകരിക്കാത്ത വിശേഷം. എയ്ഞ്ചല ഇണചേര്‍ന്നിട്ടുണ്ടെന്നും കഴിഞ്ഞ മൂന്നുമാസത്തിനിടെ ഭാരത്തില്‍ കാര്യമായ വര്‍ധന സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മൃഗശാലാ ഡോ. ജേക്കബ് അലക്സാണ്ടര്‍ പറഞ്ഞു. ആമസോണിലെ കാലാവസ്ഥയില്‍ ഒറ്റപ്രസവത്തില്‍ 30 കുഞ്ഞുങ്ങള്‍ വരെ ജനിക്കാറുണ്ട്. പരിശോധിക്കാനോ മറ്റ് നിഗമനങ്ങളിലത്തൊനോ സംവിധാനങ്ങളില്ലാത്തതിനാല്‍ മൂന്നുമാസം കൂടി കാത്തിരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ആറുമാസമാണ് അനാക്കോണ്ടകളുടെ ഗര്‍ഭധാരണ കാലം. മേയിലാണ് എയ്ഞ്ചല ഇണചേര്‍ന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ പ്രസവിക്കുന്ന ആദ്യ അനാക്കോണ്ടയാകും എയ്ഞ്ചല. തെക്കേ അമേരിക്കയിലെ ആമസോണില്‍നിന്ന് ശ്രീലങ്കയിലേക്കും അവിടെനിന്ന് തിരുവനന്തപുരം മൃഗശാലയിലേക്കും എയ്ഞ്ചല ഉള്‍പ്പെടെ ഏഴ് അനാക്കോണ്ടകളെയാണ് കൊണ്ടുവന്നത്. അഞ്ചരവയസ്സുള്ള എയ്ഞ്ചല ആണ് ഇക്കൂട്ടത്തില്‍ മുതിര്‍ന്നവള്‍. അരുന്ധതി, രമണി, ഗംഗ, രൂത്, രേണുക, ദില്‍ എന്നിവയാണ് മൃഗശാലയിലെ മറ്റ് അനാക്കോണ്ടകള്‍. നാലരവയസ്സുള്ള ദില്‍ ആണ് ഏറ്റവും ഇളയത്. രണ്ടുവര്‍ഷം മുമ്പാണ് ഗ്രീന്‍ അനാക്കോണ്ട ഇനത്തില്‍പ്പെട്ട ഉരഗങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇന്ത്യയിലെ കാലാവസ്ഥയില്‍ ഇവ ജീവിക്കില്ളെന്ന സംശയം ഉണ്ടായിരുന്നെങ്കിലും പ്രത്യേകം ശീതീകരിച്ച കൂടുകളുണ്ടാക്കി അനുയോജ്യ ആവാസവ്യവസ്ഥ മൃഗശാലയില്‍ ഒരുക്കി. 900 ഗ്രാം മുതല്‍ ആറുകിലോ വരെയായിരുന്നു കൊണ്ടുവരുമ്പോള്‍ ഉണ്ടായിരുന്ന ഭാരം. ഇപ്പോള്‍ 20 മുതല്‍ 60 കിലോവരെ തൂക്കമുണ്ട്. മൈസൂരു, അഹ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ മൃഗശാലകളിലും അനാക്കോണ്ടകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.