പത്തനാപുരം: സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഗുണനിലവാരമില്ളെന്ന പരാതി വ്യാപകമാകുന്നു. പല സ്കൂളുകളിലെയും കുട്ടികള്‍ക്ക് ലഭിക്കുന്നത് മോശമായ ഉച്ചഭക്ഷണമെന്ന് രക്ഷിതാക്കളും കുട്ടികളും സാക്ഷ്യപ്പെടുത്തുന്നു. സ്കൂളുകളിലേക്ക് വിതരണം ചെയ്യാനായി പ്രത്യേകം തയാറാക്കി എത്തുന്ന അരിയാണ് ഉപയോഗിക്കുന്നത്. മാവേലി സ്റ്റോറുകള്‍ വഴിയും വെയര്‍ഹൗസുകള്‍ വഴിയുമാണ് അരി വിതരണം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കിഴക്കന്‍ മേഖലയിലെ രണ്ട് വിദ്യാലയങ്ങളിലാണ് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായത്. അടച്ചുറപ്പില്ലാത്ത പാചകപ്പുരയില്‍ വെച്ച് ഭക്ഷണം പാകം ചെയ്തതിനാല്‍ സമീപവാസിയായ ഒരാള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തിയിരുന്നു. ചെമ്പനരുവിയിലെ എല്‍.പി സ്കൂളില്‍ രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. ഇതിന്‍െറ അന്വേഷണവും തുടര്‍നടപടികളും പുരോഗമിക്കുന്നതിനിടയിലാണ് പുന്നല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അരിയില്‍നിന്ന് പുഴുക്കളെയും മാലിന്യവും സ്കൂള്‍ പി.ടി.എ കണ്ടെടുത്തത്. വൃത്തിഹീനവും മാലിന്യങ്ങള്‍ ഉള്ളതുമായ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് രക്ഷിതാക്കളും പരാതി പറയുന്നു. പ്രധാനാധ്യാപകരുടെയും സ്കൂളിലെ സീനിയോറിട്ടിയുള്ള അധ്യാപകന്‍െറയും ചുമതലയിലാണ് ഉച്ചഭക്ഷണവിതരണം. ബ്ളോക് റിസോഴ്സ് സെന്‍ററുകളും വിദ്യാഭ്യാസ ഉപജില്ല ഓഫിസ് വഴിയും എന്‍.എം.പി (നൂണ്‍ മില്‍സ് പ്രോഗ്രാം) പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പലപ്പോഴും കണക്കുകള്‍ മാത്രമാകും ഉദ്യോഗസ്ഥര്‍ പരിശോധിക്കുക. അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാത്ത പാചകപ്പുരകളാണ് മിക്ക സ്കൂളുകള്‍ക്കുമുള്ളത്. പഴകിയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം തയാറാക്കുന്നതോടെ ദുര്‍ഗന്ധവും ഉണ്ടാകാറുണ്ട്. സ്കൂളുകളുടെ സ്റ്റോര്‍ റൂമുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ മറ്റൊന്നും സൂക്ഷിക്കാന്‍ പാടില്ളെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും വിറകും പാത്രങ്ങളും അടക്കം എല്ലാം അരിച്ചാക്കുകള്‍ക്ക് സമീപമാണ്. ഗോഡൗണുകളില്‍നിന്നും ഭക്ഷ്യവസ്തുക്കള്‍ എടുക്കുമ്പോള്‍ അതിന്‍െറ ഗുണനിലവാരം, അളവ്, കാലാവധി എന്നിവ പരിശോധിക്കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയൊന്നും ശരിക്കും പാലിക്കപ്പെടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.