കൊട്ടാരക്കര: നഗരത്തിലെ ട്രാഫിക് പരിഷ്കാരത്തെ ചോദ്യം ചെയ്ത് കോടതി അദാലത്തിലും ഹരജി. 2005ല്‍ കൊട്ടാരക്കര പഞ്ചായത്ത് ഭരണസമിതിയും നഗരത്തിലെ ഓട്ടോ തൊഴിലാളികളുമായുണ്ടാക്കിയ ധാരണപ്രകാരം ഒമ്പത് സ്റ്റാന്‍ഡുകള്‍ അനുവദിച്ചിരുന്നെന്നും അവ പുന$സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. ചന്തമുക്കിലെ അഞ്ച് ഓട്ടോ ഡ്രൈവര്‍മാരാണ് ഓട്ടോ സ്റ്റാന്‍ഡുകള്‍ പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അദാലത്തിലത്തെിയത്. അടുത്തിടെ നഗരത്തില്‍ നടപ്പാക്കിയ ഗതാഗതപരിഷ്കരണത്തിന്‍െറ ഭാഗമായി പല ഓട്ടോ സ്റ്റാന്‍ഡുകളും മാറ്റി നിശ്ചയിച്ചിരുന്നു. ചന്തമുക്കില്‍ തങ്കമാളികക്കു മുന്നിലായുണ്ടായിരുന്ന ഓട്ടോ സ്റ്റാന്‍ഡ് ഹൈമാസ്റ്റ് ലൈറ്റിനു സമീപത്തേക്കു മാറ്റിയത് വലിയ എതിര്‍പ്പിനു കാരണമാക്കി. ഇവിടെയുള്ള ടാക്സി സ്റ്റാന്‍ഡ് ദേശീയപാതക്കരികിലേക്കും മാറ്റി. ഓട്ടോക്കാരുടെ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും നഗരസഭയും മോട്ടോര്‍വാഹന വകുപ്പും പൊലീസും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ പ്രശ്നം അദാലത്തില്‍ എത്തിച്ചത്. ട്രാഫിക് മാനേജ്മെന്‍റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും കോടതിക്ക് ഇതിലൊന്നും ചെയ്യാനില്ളെന്നും അദാലത് വിലയിരുത്തി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് അദാലത് പരാതി തള്ളിയതെന്ന് ഓട്ടോക്കാര്‍ പരാതിപ്പെട്ടു. നഗരസഭാധ്യക്ഷയും വിവിധ വകുപ്പുദ്യോഗസ്ഥരും അദാലത്തിനത്തെിയിരുന്നു. പൊലീസും ആര്‍.ടി.ഒയും നേരത്തേതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചന്തമുക്കില്‍നിന്ന് പുലമണിലേക്ക് ട്രിപ് മുടങ്ങിയതാണ് ഓട്ടോക്കാരുടെ പ്രതിഷേധത്തിനു കാരണമെന്നും മുമ്പുണ്ടായിരുന്നതിലും കൂടുതല്‍ സ്ഥലം ചന്തമുക്കില്‍ ഓട്ടോസ്റ്റാന്‍ഡിന് ഇപ്പോള്‍ നല്‍കിയിട്ടുണ്ടെന്നും നഗരസഭാധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.