ക്ഷേമനിധി പെന്‍ഷന്‍ വിതരണത്തില്‍ ഇരട്ടിപ്പ്

തിരുവനന്തപുരം: കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍െറ പെന്‍ഷന്‍ വിതരണത്തിലെ ഇരട്ടിപ്പില്‍ സര്‍ക്കാര്‍ കര്‍ശനനടപടിക്കൊരുങ്ങുന്നു. എല്ലാ ജില്ലകളിലും വ്യാപകപരിശോധന നടത്തി പൊതുഖജനാവില്‍നിന്ന് അധികമായി ചെലവായ തുക കണ്ടത്തൊനാണ് തീരുമാനം. ഇരട്ടിപ്പ് നടന്നുവെന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അധികമായി ചെലവഴിച്ച തുക തിരികെപ്പിടിക്കുമെന്നും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച കാര്യങ്ങളിലെ കൂടുതല്‍ വ്യക്തതക്ക് മന്ത്രി അടുത്തയാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അറിയുന്നു. സംവിധാനങ്ങളിലെ അപാകതമൂലം കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ഒരേ ഗുണഭോക്താവിനുതന്നെ ഒരേകാലയളവില്‍ മണി ഓര്‍ഡറായും ബാങ്ക് അക്കൗണ്ട് വഴിയും പണം നിക്ഷേപിച്ചതായാണ് കണ്ടത്തെല്‍. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ ഒടുവില്‍ കണ്ണൂരിലാണ് ഇരട്ടിപ്പ് കണ്ടത്തെിയിട്ടുള്ളത്. 60 ലക്ഷം രൂപ കണ്ണൂരില്‍ മാത്രം അധികമായി ചെലവഴിച്ചുവെന്നാണ് ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥസംഘത്തിന്‍െറ പരിശോധനയില്‍ വ്യക്തമായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 32 ലക്ഷവും. ഇത്തരത്തില്‍ എല്ലാ ജില്ലകളിലും ഇരട്ടിപ്പിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കുന്നത്. അതേസമയം ചില ജില്ലാ ഓഫിസുകള്‍ ബോര്‍ഡിന്‍െറ പരിശോധനയുമായി സഹകരിക്കുന്നില്ളെന്നും പരാതിയുണ്ട്. ഫയലുകള്‍ നല്‍കാതെയും മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയും വഴുതിമാറുന്നതായാണ് വിവരം. ക്ഷേമനിധി ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഫയലുകള്‍ കൈമാറാത്ത സ്ഥിതിയുമുണ്ട്. അധികച്ചെലവ് കണ്ടത്തെിയാല്‍ അത് തങ്ങളുടെ ബാധ്യതയാകുമെന്നതിനാലാണ് ഈ നടപടി. അപാകതകള്‍ കണ്ടത്തെി പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ ഇനിയും ആവര്‍ത്തനമുണ്ടാകുമെന്നാണ് ബോര്‍ഡിന്‍െറ നിലപാട്. നേരത്തെ കേന്ദ്ര ഓഫിസില്‍നിന്ന് നേരിട്ടാണ് പെന്‍ഷന്‍ വിതരണം നടന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചശേഷമാണ് പെന്‍ഷന്‍ വിതരണത്തിനുള്ള വികേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുകയും ജില്ലാ ഓഫിസുകള്‍ക്ക് ചുമതല നല്‍കുകയും ചെയ്തത്. ബില്ലുകള്‍ ലഭിക്കുന്ന മുറക്ക് കേന്ദ്ര ഓഫിസില്‍നിന്ന് തുക ജില്ലാ ഓഫിസുകളിലേക്ക് നല്‍കും. എന്നാല്‍ ഇതിനായി ക്ഷേമനിധി ബോര്‍ഡിന്‍െറ ജില്ലാ ഓഫിസുകളില്‍ മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ പ്രത്യേകം സോഫ്റ്റ്വെയര്‍ തയാറാക്കുകയോ ചെയ്യാതെയായിരുന്നു പരിഷ്കാരം. ജില്ലാ ഓഫിസുകളില്‍ മതിയായ തയാറെടുപ്പും ഉണ്ടായിരുന്നില്ല. ഇതാണ് ഇരട്ടിപ്പടക്കമുള്ള അപാകതക്ക് കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.